ബറോസിന്റെ തിരക്കഥ പലതവണ തിരുത്തി! സെറ്റ് പൊളിക്കാന്‍ പോലും പദ്ധതിയിട്ടതായി ജിജോ പുന്നൂസ്!

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയെ കുറിച്ച് തിരക്കഥാകൃത്ത് ജിജോ പുന്നൂസ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. തന്റെ തിരക്കഥയില്‍ ഏറെ മാറ്റങ്ങള്‍ വരുത്തി പിന്നീട് തിരക്കഥ തിരുത്തി…

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയെ കുറിച്ച് തിരക്കഥാകൃത്ത് ജിജോ പുന്നൂസ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. തന്റെ തിരക്കഥയില്‍ ഏറെ മാറ്റങ്ങള്‍ വരുത്തി പിന്നീട് തിരക്കഥ തിരുത്തി എഴുതിയെന്നാണ് അദ്ദേഹം ബ്ലോഗില്‍ കുറിച്ചത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബറോസില്‍ താന്‍ എഴുതിയ സീനുകള്‍ പലതുമില്ലെന്നും മോഹന്‍ലാലും രാജീവ്കുമാറും ചേര്‍ന്ന് ഒടിയന്‍, പുലിമുരുകന്‍ , ലൂസിഫര്‍ , മരക്കാര്‍ എന്നിവ പോലെ ബറോസിന്റെ തിരക്കഥയും

കഥാപാത്രങ്ങളെയും തന്റെ ആരാധകരെ തൃപ്തിപ്പെടുത്താനായി മോഹന്‍ലാല്‍ മാറ്റി എഴുതിയെന്നും തിരക്കഥാകൃത്ത് പറയുന്നു. 2021 ഡിസംബര്‍ മാസത്തില്‍, ലാലുമോന്‍ തന്നെ മുന്‍കൈയെടുത്ത്, കൊച്ചിയിലും പരിസരത്തും നടക്കുന്ന പ്രധാന ചിത്രീകരണങ്ങള്‍ക്കായി രാജീവ്കുമാറിനൊപ്പം തിരക്കഥ വീണ്ടും എഴുതി. ലാലുമോന്‍, റീ-റൈറ്റിംഗ് പ്രക്രിയയില്‍, തന്റെ സമീപകാല ഹിറ്റായ ഒടിയന്‍, പുലിമുരുകന്‍, ലൂസിഫര്‍, മരക്കാര്‍ എന്നിവ പോലെ തന്നെ തിരക്കഥയും ബറോസിന്റെ കഥാപാത്രവും തന്റെ ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ഒരുക്കി.. ജിജോ കുറിക്കുന്നു.

ആദ്യം തിരക്കഥ എഴുതിയപ്പോള്‍ ആദ്യഘട്ടങ്ങളില്‍ സിനിമയില്‍ ഒരു പെണ്‍കുട്ടിയായിരുന്നു പ്രധാന കഥാപാത്രം. പിന്നീടാണ് ചിത്രത്തില്‍ മോഹന്‍ലാലിന് പ്രാധാന്യം ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് തന്റെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി സിനിമയില്‍ പല മാറ്റങ്ങളുമുണ്ടക്കി. ഇരുപതില്‍ അധികം തവണ താന്‍ ആ സിനിമയുടെ തിരക്കഥ തിരുത്തിയതെന്ന് ജിജോ ബ്ലോഗില്‍ കുറിച്ചിരിക്കുന്നു.

തിരക്കഥയില്‍ മലയാളി കുടുംബ പ്രേക്ഷകരെ രസിപ്പിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും ജിജോ പറയുന്നു. രണ്ടാമത്തെ കൊറോണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഷൂട്ടിംഗ് പിന്നേയും നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ ബ്രോ ഡാഡിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ബറോസിന്റെ കൊച്ചിയിലെ സെറ്റ് പലതും പൊളിക്കാന്‍ പറഞ്ഞെന്നും ബ്ലോഗിലുണ്ട്.