ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്ലർ ഒടിടിയിലെത്തിയിരിക്കുകയാണ്. ചിത്രത്തിൽ മമ്മൂട്ടിയും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു മെഡിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ചിത്രം 2024ലെ ആദ്യഹിറ്റുകളിൽ ഒന്നാണ്. ജയറാം പൊലീസ് വേഷത്തിൽ എത്തിയ ചിത്രം താരത്തിന്റെ കരിയറിലെ ഗംഭീരമായൊരു തിരിച്ചുവരവിനു കൂടിയാണ് അരങ്ങൊരുക്കിയത്. മമ്മൂട്ടിയുടെ അതിഥി വേഷവും ഈ ജയറാം ചിത്രത്തിന്റെ വിജയത്തിൽ നിർണായക ഘടകമായിരുന്നു.
മിഥുൻ മാനുവേൽ തോമസാണ് ചിത്രത്തിന്റെ തിരക്കഥയും. അർജുൻ അശോകൻ, അനശ്വര രാജൻ, ജഗദീഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ബുദ്ധി ഉപയോഗിച്ച് യാതൊരു കാര്യവും ചെയ്യാത്ത ഒരേ ഒരു ഓഫീസറെ ഉള്ളു, അത് ഓസ്ലർ ആണെന്നാണ് ജിൽ ജോയ് മൂവീ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
കുറിപ്പ് വായിക്കാം
അബ്രഹാം ഓസ്ലർ.
ഒരു കുറ്റാന്വേഷണ സിനിമ കണ്ടാൽ, അതിലെ നായകൻ ഒര് ബുദ്ധിപരമായ നീക്കമെങ്കിലും ചെയ്യുന്നത് കാണാൻ സാധിക്കും..
ബുദ്ധി ഉപയോഗിച്ച് യാതൊരു കാര്യവും ചെയ്യാത്ത ഒരേ ഒര് ഓഫീസറെ ഉള്ളു.
അത് ഓസ് ലർ ആണ്..
അലക്സാണ്ടർ ആ ടിപ്പ് പറഞ്ഞു കൊടുത്തില്ലായിരുന്നുവെങ്കിൽ അയാൾ ഇപ്പോഴും ബിരിയാണി വാങ്ങി കൊടുക്കുന്നുണ്ടാവും..
സേതുരമയ്യർ പശയുള്ള ഈർക്കിൽ ഭാണ്ഡാരത്ത്തിൽ ഇട്ടിട്ട് പൈസ എടുക്കുന്ന പോലെ ഒര് “ബുദ്ധിപരമായ” സീൻ എങ്കിലും ഓസ് ലർ ന് നൽകാമായിരുന്നു..
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…