‘ബുദ്ധി ഉപയോഗിച്ച് യാതൊരു കാര്യവും ചെയ്യാത്ത ഒരേ ഒരു ഓഫീസറെ ഉള്ളു, അത് ഓസ്ലർ ആണ്’

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്‍ലർ ഒടിടിയിലെത്തിയിരിക്കുകയാണ്. ചിത്രത്തിൽ മമ്മൂട്ടിയും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു മെഡിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ചിത്രം 2024ലെ ആദ്യഹിറ്റുകളിൽ ഒന്നാണ്. ജയറാം പൊലീസ്…

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്‍ലർ ഒടിടിയിലെത്തിയിരിക്കുകയാണ്. ചിത്രത്തിൽ മമ്മൂട്ടിയും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു മെഡിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ചിത്രം 2024ലെ ആദ്യഹിറ്റുകളിൽ ഒന്നാണ്. ജയറാം പൊലീസ് വേഷത്തിൽ എത്തിയ ചിത്രം താരത്തിന്റെ കരിയറിലെ ഗംഭീരമായൊരു തിരിച്ചുവരവിനു കൂടിയാണ് അരങ്ങൊരുക്കിയത്. മമ്മൂട്ടിയുടെ അതിഥി വേഷവും ഈ ജയറാം ചിത്രത്തിന്റെ വിജയത്തിൽ നിർണായക ഘടകമായിരുന്നു.

മിഥുൻ മാനുവേൽ തോമസാണ് ചിത്രത്തിന്റെ തിരക്കഥയും. അർജുൻ അശോകൻ, അനശ്വര രാജൻ, ജഗദീഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ബുദ്ധി ഉപയോഗിച്ച് യാതൊരു കാര്യവും ചെയ്യാത്ത ഒരേ ഒരു ഓഫീസറെ ഉള്ളു, അത് ഓസ്ലർ ആണെന്നാണ് ജിൽ ജോയ് മൂവീ ​ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

കുറിപ്പ് വായിക്കാം

അബ്രഹാം ഓസ്ലർ.
ഒരു കുറ്റാന്വേഷണ സിനിമ കണ്ടാൽ, അതിലെ നായകൻ ഒര് ബുദ്ധിപരമായ നീക്കമെങ്കിലും ചെയ്യുന്നത് കാണാൻ സാധിക്കും..
ബുദ്ധി ഉപയോഗിച്ച് യാതൊരു കാര്യവും ചെയ്യാത്ത ഒരേ ഒര് ഓഫീസറെ ഉള്ളു.
അത് ഓസ് ലർ ആണ്..
അലക്സാണ്ടർ ആ ടിപ്പ് പറഞ്ഞു കൊടുത്തില്ലായിരുന്നുവെങ്കിൽ അയാൾ ഇപ്പോഴും ബിരിയാണി വാങ്ങി കൊടുക്കുന്നുണ്ടാവും..
സേതുരമയ്യർ പശയുള്ള ഈർക്കിൽ ഭാണ്ഡാരത്ത്തിൽ ഇട്ടിട്ട് പൈസ എടുക്കുന്ന പോലെ ഒര് “ബുദ്ധിപരമായ” സീൻ എങ്കിലും ഓസ് ലർ ന് നൽകാമായിരുന്നു..