Film News

‘സിനിമയല്ല, ബോധവത്കരണ ക്ലാസ്; കാതൽ കണ്ട് 5 തവണയൊക്കെ കോട്ടുവായ് വന്നു’, ചർച്ചയായി കുറിപ്പ്

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ തീയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ആദ്യ ഷോകൾ മുതൽ ചിത്രത്തിന് ലഭിച്ചത്. ഗോവ ചലച്ചിത്രോത്സവത്തിലും കാതലിന് മികച്ച അഭിപ്രായം ലഭിച്ചു. ഓരോ ദിവസം കഴിയുന്തോറും സിനിമ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. കേരളത്തിലെ ഭൂരിഭാ​ഗം തിയറ്ററുകളിലും എല്ലാ ഷോകളിലും ഹൗസ് ഫുൾ ആണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ഒരു സിനിമ ​ഗ്രൂപ്പിൽ വന്ന കാതലിന്റെ റിവ്യു വലിയ തോതിൽ ചർച്ചയാകുന്നുണ്ട്. സിനിമയല്ല, ബോധവത്കരണ ക്ലാസ് എന്നാണ് ജിൽ ജോയ് എന്ന പ്രേക്ഷകൻ കുറിച്ചത്. പോസ്റ്റിന് താഴെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്.

കുറിപ്പ് വായിക്കാം

കാതൽ എന്ന അവാർഡ് പടം കണ്ടു.
കണ്ട് കഴിഞ്ഞ് എണീറ്റ് നടക്കുമ്പോൾ ഒരേ കാര്യം പലരും പറയുന്നത് കേട്ടു..
തിയേറ്ററിന് പുറത്ത് ഇറങ്ങുന്നത് വരെ ആ കാര്യം പലരിൽ നിന്നും കേട്ടു..
“വെറുതെ പൈസ പോയി “.
പക്ഷെ എനിക്ക് പടം തരക്കേടില്ല എന്ന അഭിപ്രായം ആണ്.
ആർക്കും രെക്കമന്റ് ചെയ്യാനുള്ള ശേഷി ഇല്ല 😊.
കാരണം, ഇതൊരു സിനിമ എന്നതിന് ഉപരി ഒരു ബോധവത്കരണ ക്ലാസ് ആയിട്ട് തോന്നി..
പക്ഷെ, എനിക്ക് ചില സമയങ്ങളിൽ ക്ലാസ്സ്‌ അറ്റാൻഡ് ചെയ്യണതോകെ ഇഷ്ടം ആയത് കൊണ്ട് ഒരു തരക്കേടില്ലത്ത അനുഭവം കിട്ടി..
എങ്കിലും 5 തവണയൊക്കെ കോട്ട് വാ ഇട്ടു.
ഇതൊക്കെ കണ്ടിട്ട് ഉപന്യാസം എഴുതി വിടുന്നവർ ഒക്കെ സിനിമ ആസ്വാദകർ എന്നതിൽ ഉപരി ഒരു ദിവസം ഒരു പുരോഗമനം എങ്കിലും നാട്ടിൽ നടക്കണം എന്ന് ആഗ്രഹിക്കുന്നവർ ആണെന്ന് ഉറപ്പാണ്.

Gargi