കൊല്ലം സുധിയുടെ വീട്ടിലേക്ക് പോയപ്പോള്‍ ബിനു അടിമാലിയ്ക്ക് നടക്കാന്‍ പറ്റുമായിരുന്നു!! വീല്‍ച്ചെയറില്‍ പോയത് ആ മോശം ഇമേജ് മാറ്റാന്‍ വേണ്ടി

ഏറെ ആരാധരുള്ള മലയാളത്തിലെ ശ്രദ്ധേയമായ താരമാണ് ബിനു അടിമാലി. കോമഡി ഷോകളിലൂടെയും സിനിമാലോകത്തും തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ബിനു. അന്തരിച്ച നടന്‍ കൊല്ലം സുധിയും ബിനും അടിമാലിയും അടുത്ത സുഹൃത്തുക്കളായിരുന്നു. അവസാന യാത്രയിലും ഇരുവരും ഒന്നിച്ചായിരുന്നു. വടകരയിലെ ഷോ കഴിഞ്ഞ് മടങ്ങും വഴി പുലര്‍ച്ചെ നടന്ന വാഹനാപകടത്തിലാണ് സുധി വിട പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു അപകടം നടന്നത്. അപകടത്തില്‍ ബിനുവിനും സാരമായ പരിക്കേറ്റിരുന്നു.

സുധിയുടെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ ദിവസങ്ങള്‍ക്ക് ശേഷമാണ് ബിനു അടിമാലി ആശുപത്രി വിട്ടത്. വീല്‍ചെയറിന്റെ സഹായത്തോടെയാണ് ബിനു ആത്മ സുഹൃത്തിന്റെ കുടുംബാഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയത്.

ഇപ്പോഴിതാ ബിനുവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് ബിനു അടിമാലിയുടെ മുന്‍ മീഡിയ മാനേജരും ഫോട്ടോഗ്രാഫറുമായ ജിനീഷ്. നടക്കാന്‍ കഴിയുമെങ്കിലും ബിനു അടിമാലി വീല്‍ചെയറിന്റെ സഹായത്തോടെ കൊല്ലം സുധിയുടെ വീട്ടില്‍ പോയത് മോശം ഇമേജ് മാറ്റാന്‍ വേണ്ടിയാണെന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഒരു യൂട്യൂബ് ചാനലിനോടാണ് ജിനേഷിന്റെ വെളിപ്പെടുത്തല്‍. തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്തെന്ന് ആരോപിച്ച് ബിനു അടിമാലി തന്റെ ക്യാമറ തല്ലി തകര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നും ജിനേഷ് പറയുന്നു.

ഈ സംഭവത്തില്‍ പോലീസ് ബിനു അടിമാലിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ആ ചീത്തപ്പേര് മാറാന്‍ വേണ്ടിയാണ് സുധിയുടെ വീട്ടിലേക്ക് വീല്‍ച്ചെയറില്‍ പോയതെന്നും ജിനേഷ് ആരോപിക്കുന്നു.

തന്റെ ഇമേജ് മാറണമെന്നും അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ തന്നോട് ചെയ്യാന്‍ പറഞ്ഞെന്നും ജിനേഷ് പറയുന്നു. ബിനു പറഞ്ഞതനുസരിച്ചാണ് സുധിയുടെ വീട്ടില്‍ ചെന്നപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുന്നത് അടക്കമുള്ള വീഡിയോ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്തതെന്ന് ജിനേഷ് ആരോപിക്കുന്നു.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

8 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago