ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

Follow Us :

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്.ആ അഗ്രജഹ്‌മാന്‌ പൂവണിയാൻ പോകുന്നത്. നേരത്തെ ചില സിംബിമകളി ചെറിയ ചെറിയ വേഷങ്ങളിൽ ജിന്റോ എത്തിയിട്ടുണ്ട്. എന്നാൽ അതൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇപ്പോഴാ ബാദുഷ നിർമ്മിക്കുന്ന ചിത്രത്തിൽ നായക വേഷത്തിലാണ് ജിന്റോ എത്തുന്നത്. വലിയ സന്തോഷവാനായാണ് ജിന്റോ തന്റെ വിശേങ്ങൾ സംസാരിക്കുന്നത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജിന്റോ സംസാരിക്കുന്നത്. സിനിമാ മോഹവും ഫെയിമു തന്നെയാണ് ജിന്റോയെ ബി​ഗ് ബോസ് ഹൗസിൽ എത്തിച്ചത്. ആദ്യം സീസൺ മുതൽ ബി​ഗ് ബോസ് ശ്രദ്ധിക്കുന്നുണ്ട് എന്നും പിന്നെ ഇതുവരെയുള്ള സീസണിൽ തന്റെ സ്റ്റുഡന്റ്സും പരിചയക്കാരുമെല്ലാം മത്സരിച്ചിട്ടുമുണ്ട്. ആദ്യമൊന്നും ബി​​ഗ് ബോസിലേക്ക് അപേക്ഷിച്ചിരുന്നില്ല എന്നും ജിന്റോ പറയുന്നു. മാത്രമല്ല ചെറുപ്പം മുതൽ സിനിമ സ്വപ്നം കാണുന്നയാളാണ് താൻ നമ്മൾ പണിയെടുത്താലെ ജീവിക്കാൻ പറ്റൂവെന്നുള്ളതുകൊണ്ട് നേരത്തെയൊന്നും സിനിമയ്ക്ക് പിന്നാലെ നടക്കാനും സാധിച്ചിരുന്നില്ല. ഇതിനോടകം കുറേ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ ആളുകളിലേക്ക് അത് രജിസ്റ്ററായിട്ടില്ല.

അതുകൊണ്ട് മുഖം ആളുകളിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള എളുപ്പ മാർ​ഗമായ ബി​ഗ് ബോസിലേക്ക് പോയത്. ഒരുപാട് വർഷമായി സിനിമയില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നു. കലാഭവന്‍ മണിയുടെ പ്രമുഖന്‍ എന്ന പടം മുതല്‍ അഭിനയിച്ചു തുടങ്ങിയതാണ്. കുറെ പടം ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പ് എന്‍എം ബാദുഷ അടക്കം ചിലരോട് മാത്രമായിരുന്നു പറഞ്ഞിരുന്നതെന്നും ജിന്റോ വ്യക്തമാക്കുന്നു. കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് നിർമ്മിച്ച് വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ തനിക്കൊരു മികച്ച റോളുണ്ട്. അതോടൊപ്പം തന്നെ എന്‍എം ബാദുഷ നിർമ്മിക്കുന്ന ചിത്രത്തില്‍ മൂന്ന് നായകന്മാരില്‍ ഒരാളാണ് താൻ . അതില്‍ തന്നെ മെയിന്‍ വേഷമാണെന്നും ജിന്റോ കൂട്ടിച്ചേക്കുന്നു. സിനിമാ മേഖലയിൽ നിന്നുള്ള ജിന്റോയുടെ അടുത്ത സുഹൃത്താണ് നിർമ്മാതാവ് ബാദുഷ. ചെറുപ്പം മുതല്‍ തന്നെ സിനിമ എന്നത് വലിയ ആഗ്രഹമായിരുന്നു. സാഹചര്യംകൊണ്ട് അതിലേക്ക് എത്തിപ്പെടാന്‍ സാധിച്ചില്ല. ജനിച്ച ചുറ്റുപാട് ദാരിദ്രത്തിലായിരുന്നു. സിനിമയില്‍ ജൂനിയർ ആർട്ടിസ്റ്റൊക്കെ ആയിപ്പോയാല്‍ രാവിലെ മുതല്‍ അവിടെ നില്‍ക്കണം. പലപ്പോഴും പൈസയും കിട്ടില്ല. നമുക്ക് പണിയെടുത്താല്‍ അല്ലേ ജീവിക്കാന്‍ പറ്റുകയുള്ളു എന്നും ജിന്റോ പറയുന്നു. നൂറ് ദിവസമാണ് ബി​ഗ് ബോസ് ഹൗസ്.

പക്ഷെ പതിനായിരം ദിവസം നിൽക്കുന്ന എഫക്ടാണ്. ബി​ഗ് ബോസിലേക്ക് മുന്നേ പോയവർ പോകരുതെന്നാണ് തന്നെ ഏറ്റവും കൂടുതൽ ഉപദേശിച്ചത്. നമ്മൾ ഈ ലോകം വിട്ട് പോകുന്നതിന് മുമ്പ് നമ്മുടെ വ്യക്തി മുദ്ര ഇവിടെ പതിപ്പിക്കണം.കാരണം നമുക്ക് ഇവിടെ നിന്നും ഒന്നും മരിച്ച് കഴിയുമ്പോൾ കൊണ്ടുപോകാൻ കഴിയില്ല. അതുകൊണ്ടാണ് തന്റെ ഐഡന്റിറ്റി ഇവിടെ പ്രൂവ് ചെയ്യണമെന്ന് ചിന്തിച്ചത് എന്നും ജിന്റോ പറയുന്നു . ഹൗസിൽ പോയശേഷം താൻ പറ്റിച്ച കാര്യത്തെപ്പറ്റിയും ജിന്റോ പറയുന്നുണ്ട്. ബിഗ് ഷോയിൽ നിന്നും ക്ഷമ പഠിച്ചു. ഹൗസിൽ വെച്ച് കൂട്ട അറ്റക്കാണ് നേരിട്ടത്. രതീഷും ജാൻമണിയും മാത്രമാണ് സപ്പോർട്ടീവായി നിന്നത്. താൻ ഫൈറ്റ് ചെയ്യുന്നയാളായതു കൊണ്ട് അവിടെയുള്ള ആരെയെങ്കിലും അടിക്കണം എന്നതായിരുന്നു അവിടെയുള്ള മറ്റ് മത്സരാർത്ഥികളുടെ ആ​ഗ്രഹം. അങ്ങനെയെങ്കിൽ താൻ പുറത്താകുമല്ലോ എന്നും ജിന്റോ പറയുന്നു . ഹൗസിൽ ആരോടും ഫ്രണ്ട്ഷിപ്പിന് താൽപര്യമില്ലെന്ന് മോഹൻലാലിന്റെ മുഖത്ത് നോക്കി പറഞ്ഞിരുന്നു. കാരണം അവിടെയുള്ള സുഹൃത്തുക്കൾ മൂലം ​ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാകുന്നത്. ടാസ്ക്ക് കളിക്കുമ്പോൾ മാത്രമാണ് ​ഗ്രൂപ്പായി കളിച്ചത്. വാക്ക് കൊടുക്കുന്നതും ആളുകളെ വിശ്വസിക്കുന്നതും കുറവാണ്. ഹൗസിൽ പോയാൽ ബ്രെയിൻ നന്നായി വർക്ക് ചെയ്യും. മറുപടി പറയുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പുറത്ത് നെ​ഗറ്റീവ് അടിക്കുമെന്നും ജിന്റോ പറയുന്നുണ്ട്.