ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ വിജയ കിരീടം ചൂടൻ യോഗ്യത ജിന്റോയ്ക്ക് ആണോ

Follow Us :

ബിഗ് ബോസിലെ രാജാവ് എന്ന് മുന്‍പ് പല സീസണുകളിലും ആരാധകര്‍ പറയുമായിരുന്നു. എന്നാല്‍ ഈ സീസണില്‍ അങ്ങനൊരു രാജാവിനെ കണ്ടെത്താന്‍ പലര്‍ക്കും സാധിച്ചില്ല. പകരം മണ്ടനെന്നും പൊട്ടനെന്നുമൊക്കെ പരിഹസിക്കപ്പെട്ട താരമാണ് ജിന്റോ. നിറത്തിന്റെയും സംസാരത്തിന്റെയുമൊക്കെ പേരില്‍ താരം വിമര്‍ശിക്കപ്പെട്ടു. ബിഗ് ബോസ് ഷോ ഗ്രാന്‍ഡ് ഫിനാലെ എത്തുമ്പോള്‍ ജിന്റോ തന്നെ വിജയിക്കുമെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ഭൂരിഭാഗം ആളുകളുടെ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായിട്ടും വിജയത്തിലേക്ക് നടന്നടുക്കുകയാണ് താരമെന്നും ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഒരു ആരാധകന്‍ പറയുന്നു. ഇതൊരു രാജാവിന്റെ കഥയാണ്. രാജാക്കന്‍മാര്‍ വാഴാത്ത നാട്ടുരാജ്യത്തിന്റെ അധിപന്റെ കഥ. ദൈവം ശത്രുക്കളില്‍ നിന്നും സംരക്ഷിച്ച് മഹോന്നതായിട്ട് ഉയര്‍ത്തിക്കൊണ്ട് വന്ന രാജാധിരാജന്റെ കഥ. ബ്ലൂവില്‍ പ്രിന്റ് ഉള്ള ഷേർട്ടുമിട്ട് ഉള്ള് കുറഞ്ഞ മുടിയില്‍ എണ്ണ പടര്‍ത്തി ഒതുക്കി ചീകിയ പോലുള്ള മുഖവുമായിട്ട് സീസണ്‍ സിക്‌സില്‍ രണ്ടാമനായി കയറി വന്ന് അമ്മയെ കുറിച്ച് പറഞ്ഞ് കണ്ണീര്‍ പൊഴിച്ച ഒരു പാവം മസില്‍മാനെ ഈ തൊണ്ണൂറ് ദിവസങ്ങള്‍ക്കിപ്പുറവും ഞാനോര്‍ക്കുന്നു.

റോക്കി, രതീഷ്, സിജോ, റെസ്മിന്‍, ഗബ്രി, ജാസ്മിന്‍ പോലുള്ള വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന തലതൊട്ടപ്പന്‍മാരുടെ ഇടയിലേക്ക് ഒറ്റപെട്ട് നേരെ ചൊവ്വെ സംസാരിക്കാന്‍ പോലും അറിയാതെ അവന്‍ ഒതുങ്ങി നിന്നു. എന്ത് ചെയ്യണം എന്നറിയാതെ ഗത്യന്തരമില്ലാതെ നിന്ന അവന് എല്ലാവരും ചേര്‍ന്ന് ഒരു വിശേഷണ പട്ടം ചാര്‍ത്തി കൊടുത്തു. ഈ സീസണിലെ മണ്ടന്‍ ഇവന്‍ തന്നെ എന്ന പട്ടം. പാവ തോന്നിയ കാരണം ആരൊക്കെയോ ചേര്‍ന്ന് അവന്റെ പേരില്‍ തുടങ്ങിയ ഇരുപത് പേര്‍ തികച്ചില്ലാത്ത ആര്‍മി ഗ്രൂപ്പിന്റെ അവസ്ഥയായിരുന്നു ആ കാലത്ത് ഏറ്റവും കൂടുതല്‍ പരിതാപകരം. പക്ഷേ എഴുതി തള്ളിയവന്‍ അറബിക്കഥയിലെ നായകന്‍മാരെ പോലെ ആരും അറിയാതെ ഉറുമ്പ് ധാന്യം ശേഖരിക്കുന്ന ലാഘവത്തോടെ ഉയര്‍ന്ന് വന്നു. അവന്‍ പോലും അറിയാതെ ശക്തരായ മത്സരാര്‍ഥികള്‍ ഒരോന്നായി കൊഴിഞ്ഞ് പോകുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത് . അവന്‍ തന്നെ ജയിക്കണം എന്ന തീരുമാനം പോലെ തേച്ച് മിനുക്കി എടുത്ത തന്റെ കഴിവുകള്‍ ഒരോന്നായി പുറത്തെടുത്ത് ജന ഹൃദയങ്ങളിലേക്ക് അയാള്‍ കുടിയേറി. പിന്നീട് നടന്നത് വൈകിയാണെങ്കിലും ഈ സീസണിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മത്സരാര്‍ഥിയുടെ ജനനമായിരുന്നു. നമ്മളെ കൊണ്ട് ഒന്നിനും കഴിയില്ല. എനിക്ക് കഴിവില്ല.

അവരൊക്കെ വലിയ വലിയ ആളുകളാണ് വിദ്യാ സമ്പന്നരും ഉയര്‍ന്ന ആളുകളുമാണ് ഞാന്‍ വെറും അപ്പാവിയാണ് എന്ന തോന്നല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ എവിടെയെങ്കിലും വെച്ച് തോന്നി തുടങ്ങിയാല്‍ ജിന്റോ എന്ന മനുഷ്യന്റെ സീസണ്‍ സിക്‌സിലെ യാത്ര ഒന്ന് പരിശോദിച്ചാല്‍ മതി. തോറ്റ് പോയവന്‍ ജയിച്ചു കയറി വന്ന ഉദാഹരണവും പ്രചോദനവും ഈ കാലഘട്ടത്തിലും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അയാളുടെ വിജയത്തിന്റെ പൂര്‍ണത ഉറപ്പാക്കാന്‍ നിങ്ങളുടെ വോട്ട് മറക്കാതെ ചെയ്യണം എന്ന് അപേക്ഷിക്കുന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്. അതേസമയം ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ വിജയ കിരീടം ചൂടൻ യോഗ്യത ജിന്റോയ്ക്ക് തന്നെയാണെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.