കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അഭിഷേകിന് വലിയ രീതിയില്‍ ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നുണ്ട്

Follow Us :

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിലെ കരുത്തുറ്റ രണ്ട മത്സരാര്ഥികളാണ് ജിന്റോയും അഭിഷേകും. ആരാധകര്‍ സ്‌നേഹത്തോടെ മല്ലയ്യ എന്ന് വിളിക്കുന്ന ജിന്റോയ്ക്ക് തുടക്കം മുതൽ നിരവധി ആരാധകരുണ്ട്, വിന്നര്‍ ആവാന്‍ സാധ്യത കൂടുതലുള്ള മത്സരാർത്ഥിയായാണ് ജിന്റോയെ കണക്കാക്കിയിരുന്നത്. തുടക്കം മുതല്‍ സോഷ്യല്‍ മീഡിയയുടെ സപ്പോര്‍ട്ട് കിട്ടിയതിനാല്‍ ഏറ്റവും കൂടുതല്‍ വോട്ടും സപ്പോർട്ടും ലഭിച്ചതും ജിന്റോയ്ക്കായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾ കൊണ്ടാണ് അഭിഷേക് ശ്രീകുമാറിന് ആരാധകരെ ലഭിക്കുന്നത്. ജിന്റോയെ ഇഷ്ടപ്പെടുന്ന ആരാധകരിൽ ഭൂരിപക്ഷം പേരും അഭിഷേകിനെ സപ്പോർട് ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ ജിന്റോയുടെ വോട്ടുകളെ സ്പ്ലിറ്റ് ചെയ്തു പോകുകയാണെന്നു പറയുകയാണ് ഒരു ജിന്റോ ആരാധകൻ. ലിജോ തോമസ് എന്ന പ്രേക്ഷകന് ബിഗ്ഗ്‌ബോസ് മലയാളത്തിന്റെ സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കുന്നത്.

സുഹൃത്തുക്കളെ, ജിന്റോ ആർമിയിൽ, ജിന്റോ ഇഷ്ടപെടുന്ന എല്ലവരും ദയവ് ചെയ്തു അഭിഷേകിന് സപ്പോർട്ട് കൊടുക്കരുത്. നിങ്ങൾ ഞാൻ പറയുന്നത് സീരിയസ് ആയി എടുക്കുക. ഒരിക്കലും അഭിഷേക് ജിന്റോയ്ക്ക് സപ്പോർട്ട് അല്ല. എങ്ങനെ എക്കിലും ജിന്റോയെ ആ ബിഗ്ഗ്‌ബോസിൽ നിന്നും വെളിയിൽ ചാടിക്കാൻ സിജോ സായി എന്നിവരുടെ കുടെ നിൽക്കുന്ന ആളു ആണ് അഭിഷേക്. അത് എല്ലവരും മനസ്സിൽ ആക്കുക. ഇപ്പോളും ജിന്റോയെ ഇഷ്ടപ്പെടുന്നവർ അഭിഷേകിന് വോട്ട് ചെയ്യുന്നു ഉണ്ടു.. അത് voting ലെവൽ നോക്കുപ്പോൾ മനസ്സിൽ ആകും അങ്ങനെ ചെയ്താൽ നമ്മൾ ഇംത്രയും കഷ്ടപ്പെടുന്നത് വെറുതെ. തുണ്ണും ചാരി നിന്നവൻ കപ്പും കൊണ്ടുപോകും..അതുകൊണ്ട് ഇനി എക്കിലും വോട്ട് കൊടുത്തുള്ള സപ്പോർട്ട് ഒഴിവാക്കുക. അഭിഷേക് ജിന്റോയെ പിടിച്ചു തള്ളി. ജിന്റോ ആയതു കൊണ്ട് ക്ഷിമിച്ചു മറ്റു വല്ലവരും ആയിരുന്നു എക്കിൽ മുട്ടാൻ അടി നടക്കും. ജിന്റോ അവിടെ ഉള്ളതിൽ ആരോഗ്യ ഉള്ള മനുഷ്യൻ ആണ്. അവൻ തിരിച്ചു കൈ വച്ചിരുന്നു എക്കിൽ പാവത്തെ ബിഗ്ഗ്‌ബോസ് അടിച്ചു കളയുമായിരുന്നു.

ജിന്റോ ബുദ്ധി കൊണ്ട് അത് ചെയ്തില്ല… So നിങ്ങൾ വോട്ട് കൊടുത്തുള്ള സപ്പോർട്ട് ഉഴിവാക്കുക. നമ്മുടെ എല്ലാ ജിന്റോ ആർമി ഗ്രുപ്പിലും ഇ മെസ്സജ്ജ് കൊടുക്കുക… ജിന്റോയെ ഇഷ്ടപ്പെടുന്നവർ എല്ലാവരോടും ഇ കാര്യം അറിയിക്കുക.. അഭിക്ക് ഇപ്പോൾ ജിന്റോ എങ്ങനെ എക്കിലും പുറത്ത് ചാടിക്കണം. ആ ചിന്ത കൊണ്ടു നടക്കുന്ന വെക്തി ആണ എല്ലവരും ഇനിയും മുതൽ ദയവ് ചെയ്തു. ജിന്റോ മാത്രം വോട്ട് ചെയ്യുക. വോട്ട് ഒരിക്കലും സ്പ്ലിറ്റ് ചെയ്യരുത്. ഏന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. അതേസമയം ജിന്റോയെ വിജയിക്കാന്‍ സമ്മതിക്കില്ലെന്ന് നിലപാടിലാണ് ബിഗ് ബോസിലുള്ള ചില മത്സരാര്‍ത്ഥികള്‍. സായി കൃഷ്ണ, സിജോ, നന്ദന, അഭിഷേക് എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം ജിന്റോയെ ജയിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് ജിന്റോയ്‌ക്കെതിരെ പലതും പ്ലാൻ ചെയ്യുകയായിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നതും. ജിന്റോയെ കപ്പടിക്കാൻ സമ്മതിക്കില്ലെന്നും തന്നെ ജിന്റോയ്ക്ക് പേടിയാണെന്നുമൊക്കെയാണ് അഭിഷേകിനോടും സിജോയോടും നന്ദനയോടും സായി കൃഷ്ണ ജിന്ൻട്ടോയെക്കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങലിലായി അഭിഷേകിന് വലിയ രീതിയില്‍ ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ എല്ലാം തന്നെ ഇത് പ്രകടമാണ്. ഇത് ജിന്റോയ്ക്ക് തിരിച്ചടിയായി മാറുമെന്നും പ്രേക്ഷകർ വിലയിരുത്തിയിരുന്നു. ജിന്റോ അനുകൂലികളായ പ്രേക്ഷകരാണ് അഭിഷേകിന് പിന്നാലെ പോകുന്നത് എന്നതാണ് പ്രധാനമായും ഏവരും ചൂണ്ടിക്കാണിക്കുന്ന കാരണം. ജിന്റോ അനുകൂലികളില്‍ വിഭജനം ഉണ്ടാകുകയാണെങ്കില്‍ അത് ജാസ്മിന് അനുകൂലമായ മാറുമോയെന്ന ആശങ്കയും ജാസ്മിന്‍ വിരുദ്ധരിലുണ്ട്. വോട്ട് വിഭജിക്കപ്പെടുന്നതിലൂടെ ജാസ്മിന്‍ വിജയിക്കാനുള്ള സാധ്യതയും ഒരു വിഭാഗം പറയുന്നുണ്ട്. എന്നാല്‍ ഇവരെ രണ്ടുപേരേയും മറികടന്ന് അഭിഷേക് തന്നെ വിജയി ആകാനുള്ള സാധ്യതയും ജിന്റോ ആരാധകർ തള്ളിക്കളയുന്നില്ല.