ഫീല്‍ ഗുഡ് മൂവികള്‍ മാത്രം എടുത്ത് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ജിസ് ജോയ്. എന്നാല്‍ ഇത്തവണ അദ്ദേഹം ട്രാക്ക് ഒന്ന് മാറ്റിപ്പിടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആ തീരുമാനത്തെ ആരാധകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സീരിയസ് സിനിമയുമായാണ് ഇത്തവണ സംവിധായകന്റെ വരവ്. ഒപ്പം പ്രിയപ്പെട്ട താരങ്ങളും സിനിമയില്‍ അണിനരക്കുന്നതോടെ ആരാധകരും ആവേശത്തിലാണ്.
ഇന്നലെ വരെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകവേഷത്തിലെത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ആസിഫ് അലിയ്ക്ക് പുറമെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ആന്റണി വര്‍ഗീസ്, നിമിഷ സജയന് എന്നിവരും ഇന്നലെ വരെ എന്ന ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് ഇന്നലെ വരെയുടെ തിരക്കഥ. ഒരു ത്രില്ലര്‍ മൂഡില്‍ ജിസ് ജോയ് എത്തിയതോടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടുകയാണ്. മാത്യു ജോര്‍ജ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.
രാഹുല്‍ രമേഷ് ക്യാമറ ചലിപ്പിക്കും. രതീഷ് രാജ് എഡിറ്റ്ങ് ചെയ്യുന്നത്. ബോബി-സഞ്ജയ് എന്നിവര്‍ തന്നെ തിരക്കഥയൊരുക്കിയ മോഹന്‍കുമാര്‍ ഫാന്‍സ് ആണ് ജിസ് ജോയ് അവസാനം സംവിധാനം ചെയ്ത ചിത്രം. പതിവില്‍ നിന്ന് വ്യത്യസ്തമായി ജിസ് ജോസ് സിനിമ ഒരുക്കുമ്പോള്‍ ചിത്രത്തിനായി പ്രേക്ഷകരും കാത്തിരിക്കുകയാണ്.