പെൺകുട്ടികളുടെ കൂടെ വരുന്ന അമ്മമാരെയാണ് ലൊക്കേഷനിൽ ഏറ്റവും കൂടുതൽ പേടിക്കേണ്ടത്

Follow Us :

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ജിഷിൻ മോഹൻ. നിരവധി പരമ്പരകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. വരദ ആണ് ജിഷിന്റെ ഭാര്യ. വരദ എന്ന ചിത്രത്തിൽ കൂടി ആണ് ഇവർ ഒന്നിച്ച് അഭിനയിക്കുന്നതും ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആകുന്നതും. ശേഷം ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. നിരവധി ആരാധകർ ആണ് ഈ താരദമ്പതികൾക്ക് ഉള്ളത്. ഇവരുടെ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് വൈറൽ ആകാറുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ജിഷിൻ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. രസകരമായ തലക്കെട്ടോടെ ആണ് ജിഷിന് ഓരോ ചിത്രങ്ങളും പങ്കുവെക്കാറുള്ളത്. അത് കൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകർ ഏറെ ആണുള്ളത്.

എന്നാൽ പലപ്പോഴും പല തരത്തിൽ ഉള്ള വിവാദങ്ങളും വിമര്ശനങ്ങളും ജിഷിനെതിരെ വന്നിട്ടുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ഇപ്പോൾ തനിക്കെതിരെ വരുന്ന വിമർശനങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. പലപ്പോഴും തന്റെ പേരിൽ പല വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. അത് ഞാൻ ഈ രംഗത്ത് ഉള്ളത് കൊണ്ടാണ്. ഞാൻ ഈ ഫീൽഡിൽ നിൽക്കുന്നത് കൊണ്ടാണ് എനിക്ക് എതിരെ ഇപ്പോഴും ഇത്തരത്തിൽ ഉള്ള വിമർശനങ്ങൾ വരുന്നത്. ആ വിമർശങ്ങൾ എന്ന് നിൽക്കുന്നുവോ അന്ന് അപ്പോൾ ഞാൻ ഫീൽഡ് ഔട്ട് ആയി എന്ന് വേണം കരുതാൻ. ഞാൻ ദേക്ഷ്യക്കാരൻ ആണെന്നും പെണ്ണുപിടിയൻ ആണെന്നുമെക്കെയുള്ള വിമർശനങ്ങൾ പലരും നൽകുന്നത് ഞാൻ കേട്ടിട്ടുണ്ട്. സത്യത്തിൽ എനിക്ക് ദേക്ഷ്യം ഉണ്ടെന്ന കാര്യം സത്യമാണ്.

എന്നാൽ ഞാൻ വല്ല പെൺപിള്ളാരെയും പിടിച്ച് കൊണ്ട് പോയി വിറ്റിട്ടുണ്ടോ? എനിക്ക് പെൺകുട്ടികളുമായി നല്ല റിലേഷൻ ഉണ്ട്. ഒരുപാട് സ്ത്രീ സുഹൃത്തുക്കൾ എനിക്ക് ഉണ്ട്. അവരിൽ ആരെയെങ്കിലും ഞാൻ പിടിച്ച് കൊണ്ട് പോയി റേ, പ്പ് ചെയ്യുന്നുണ്ടോ? പെൺകുട്ടികളെ അല്ല പേടിക്കേണ്ടത്. ലൊക്കേഷനിൽ പെൺകുട്ടികളുടെ കൂടെ വരുന്ന അമ്മമാരെ ആണ്. എന്തെങ്കിലും ഒരു പെണ്ണിനൊപ്പമുള്ള ഒരു ചിത്രം ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് പിന്നെ പിറ്റേന്ന് വാർത്ത വരുന്നത് ആ പെൺകുട്ടിയുടെ പേരും എന്റെ പേരും കൂടി ചേർത്തിട്ടായിരിക്കും. ഇതൊക്കെ വരുന്നത് ഞാൻ ഈ ഫീൽഡിൽ നിൽക്കുന്നത് കൊണ്ട് മാത്രമാണ്. എന്ന് അത് അവസാനിക്കുന്നോ അന്ന് ഞാൻ ഫീൽഡ്ഔട്ട് ആയി എന്ന് വേണം കരുതാൻ.