കുട്ടികളും ചില അദ്ധ്യാപകരുമെല്ലാം ഇത് പറഞ്ഞ് എന്നെ കളിയാക്കിയിരുന്നു ; വീട്ടുകാരുടേയും അത്രയും ആളുകളുടേയും മുന്നില്‍വെച്ച് കേള്‍ക്കേണ്ടിവന്നത് എന്നെ ഒരുപാട് വേദനിപ്പിച്ചു

വെബ് സീരീസുകളിലൂടെയും മറ്റും മലയാളികളുടെ പ്രിയതാരമായി മാറിയ താരമാണ് ജിസ്മ. കഠിനാധ്വാനത്തിലൂടെ തന്റെ ലക്ഷ്യത്തിലേക്ക് ചുവടുവെച്ചുകൊണ്ടിരിക്കുന്ന ജിസ്മയുടെ ജീവിതം പലർക്കും പ്രചോദനം തന്നെയാണ്. അമിത വണ്ണം മൂലം ഒട്ടനവധി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന ജിസ്മ പ്രോപ്പർ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയുമാണ് തന്റെ ശരീരഭാരം കുറച്ചത്. വണ്ണമുണ്ടായിരുന്നു സമയത്ത് താൻ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത്.

” ചെറിയ പ്രായംതൊട്ടേ മാഗസിനുകളുടെ കവര്‍ ഫോട്ടോയില്‍ വരാനും അഭിനയിക്കാനുമെല്ലാം വളരെ ഇഷ്ടമായിരുന്നു. അന്ന് ഇതൊക്കെ വെറുതെയിരുന്ന് അമ്മയോട് പറയുമ്പോള്‍ നിന്നെക്കൊണ്ട് പറ്റും പരിശ്രമിക്ക് എന്ന് പറഞ്ഞിരുന്ന ഒരേയൊരു വ്യക്തി എൻ്റെ അമ്മയായിരുന്നു. ഈ ആഗ്രഹം മനസ്സില്‍ കിടന്ന് ഞാന്‍ പല ഓഡീഷനുകള്‍ക്കും പോയി. ഒരു സിനിമയുടെ കാസ്റ്റിങ് കോള്‍ കണ്ടിട്ട് വീട്ടില്‍ നിന്ന് ഞങ്ങളെല്ലാവരും ഒന്നിച്ച് പോയി. അച്ഛന്‍, അമ്മ, അനിയന്‍, ഞാന്‍ അങ്ങനെ എല്ലാവരും കൂടിയാണ് എത്തിയത്. അവിടെ എത്തിയപ്പോള്‍ വലിയ ജനക്കൂട്ടം. എന്നെ വിളിച്ച് ഞാന്‍ കയറുമ്പോഴേയ്ക്കും ഒരുപാട് താമസിച്ചു. പക്ഷേ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ദിവസമായിരുന്നു അത്.

‘പെര്‍ഫോം ചെയ്തത് നന്നായി പക്ഷേസിനിമയിലൊക്കെ അഭിനയിക്കണമെങ്കില്‍ പോയി ഒരു 25 കിലോ കുറച്ചിട്ട് വരണം.’ എന്നായിരുന്നു അവർ പറഞ്ഞത്. എന്റെ ശരീര ഭാരത്തെക്കുറിച്ച് ആളുകള്‍ കളിയാക്കി പറയുന്നതൊന്നും എന്നെ സംബന്ധിച്ച് പുതിയ കാര്യമായിരുന്നില്ല. സ്‌കൂള്‍ കാലം മുതല്‍ കുട്ടികളും ചില അദ്ധ്യാപകരുമെല്ലാം ഇത് പറഞ്ഞ് എന്നെ കളിയാക്കിയിരുന്നു. പക്ഷേ അന്ന് ഇതൊന്നും വീട്ടില്‍ വന്ന് പറഞ്ഞിരുന്നില്ല. വീട്ടിലെ പ്രശ്‌നങ്ങള്‍ പോരാഞ്ഞിട്ട് ഇതുംകൂടി ഞാന്‍ വന്ന് പറയേണ്ടല്ലോ എന്ന് കരുതി അന്നുവരെ ഞാന്‍ ഒന്നും ആരോടും പറഞ്ഞിരുന്നില്ല. പക്ഷേ വീട്ടുകാരുടേയും അത്രയും ആളുകളുടേയും മുന്നില്‍വെച്ച് കേള്‍ക്കേണ്ടിവന്നത് എന്നെ ഒരുപാട് വേദനിപ്പിച്ചു. അന്ന് ഞാന്‍ തീരുമാനിച്ചതാണ്, വണ്ണം കുറയ്ക്കണമെന്ന്.” എന്നായിരുന്നു ജിസ്മ പറഞ്ഞത്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.