ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെയാണ് ഏറെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥിയാണ് ഡോ. റോബിന് രാധാകൃഷ്ണന്. ഷോയില്‍ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്തു പോവേണ്ടി വന്നെങ്കിലും വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാന്‍ റോബിനു സാധിച്ചിരുന്നു. നടിയും സംരംഭകയും മോഡലുമായ ആരതി പൊടിയുമായുള്ള റോബിന്റെ പ്രണയവും വിവാഹനിശ്ചയവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തായായിരുന്നു. ഇപ്പോഴിതാ റോബിന് രാവണയുദ്ധം എന്ന സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്. ചിത്രത്തില്‍ നായകനാവുന്നതും റോബിന് തന്നെ.
രാവണയുദ്ധം ശ്രീലങ്കയിലാവും ചിത്രീകരിക്കുക എന്ന് റോബിന് അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍, ചിത്രത്തിന്റെ ലൊക്കേഷന്‍ കാണാനും മറ്റുമായി ശ്രീലങ്കയിലെത്തിയിരിക്കുകയാണ് റോബിന്. റോബിന്റെ ശ്രീലങ്കന്‍ യാത്രയുടെ വീഡിയോ ശ്രദ്ധ നേടിയിരുന്നു. ശ്രീലങ്കന്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷമുള്ള വീഡിയോ റോബിന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കഥയില്‍ നിങ്ങളാണ് രാവണനെങ്കില് രാമന് ചുറ്റിപ്പോകും സര്’ എന്നാണ് ജിതിന് ജോസഫ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
രാവണയുധം സിനിമയുടെ വര്‍ക്കുകള്‍ക്കായി.. ലൊക്കേഷന്‍ hunt നായി Roaring star… doctor റോബിന് രാധാകൃഷ്ണന് Sri ലങ്കയിലേക്ക് പറന്നിരിക്കുകയാണ്.
ഈ അവസരത്തില്‍ Dr. റോബിനോട് SP ശ്രീനിവാസന് മംഗലശ്ശേരി കാര്‍ത്തികേയനോട് പറഞ്ഞതെ എനിക്കും പറയാനുള്ളു…
‘കഥയില്‍ നിങ്ങളാണ് രാവണനെങ്കില് രാമന് ചുറ്റിപ്പോകും സര്’
കാത്തിരിക്കുന്നു Dr. റോബിന് ദശാനനനായി അവതരിക്കുന്നത് കാണാനെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.