‘ആസിഫ് അലി ഫ്രണ്ട്ഷിപ്പിന്റെ പേരിൽ ചരമ ഗസ്റ്റ് റോളുകൾ ചെയ്യുന്നതും ഒഴിവാക്കിയാൽ നന്നായിരിക്കും’

jithin joseph facebook post about thalavan
Follow Us :

മികച്ച മൗത്ത് പബ്ലിസിറ്റി നേടി പ്രദർശനം തുടർന്ന് ‘തലവൻ’. ആസിഫ് അലിയും ബിജു മേനോനും പ്രധാനവേഷത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് ജിസ് ജോയ് ആണ്. മെയ് 24ന് ആയിരുന്നു തലവൻ റിലീസ് ചെയ്തത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം ത്രില്ലർ മൂഡിലുള്ള ചിത്രം കൂടിയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയത്. ഇപ്പോഴിതാ ആസിഫ് അലിയെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇപ്പോൾ കിട്ടിയ ഈ ബ്രേക്ക് നല്ല സ്ക്രിപ്റ്റ് സെലെക്ഷൻ ലൂടെ നന്നായി ഉപയോഗിച്ച് മുന്നോട്ട് പോയാൽ ആസിഫ് ന്റെ കരിയറിൽ അത്ഭുതങ്ങൾ സംഭവിക്കും. പിന്നെ ഫ്രണ്ട്ഷിപ് ന്റെ പേരിൽ ചരമ ഗസ്റ്റ് റോളുകൾ ചെയ്യുന്നതും ഒഴിവാക്കിയാൽ നന്നായിരിക്കുമെന്നും ജിതിൻ ജോസഫ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

കുറിപ്പ് വായിക്കാം

ആദ്യ സിനിമ ഹൃതു മുതലേ ശ്രദ്ധിച്ച നടൻ ആണ് ആസിഫ് അലി. ആ സിനിമയിലെ ഏറ്റവും മികച്ച പെർഫോർമറും ആസിഫ് തന്നെ. മലയാള സിനിമയിൽ 15 കൊല്ലം പൂർത്തിയാക്കി ഇപ്പോഴും ഒരു മുഖ്യധാരാ നായകനായി നിലകൊള്ളുക എന്നുപറയുന്നത് ആസിഫ് ന്റെ കഴിവിന്റെ സാക്ഷ്യം ആണ്.
ആസിഫ് ന്റെ talent ചോദ്യം ചെയ്യപ്പെടാത്തത് ആണെങ്കിലും അദ്ദേഹത്തിന്റെ career ഒരിക്കലും ഒരു stability കൈവരിച്ചിരുന്നില്ല. ഒരു സിനിമ വിജയിച്ചാൽ പിന്നീട് തുടരെ പരാജയ സിനിമകൾ വരുന്നത് ആസിഫ് ന്റെ career ഇൽ പതിവായി. 2024 വരെ ഈ ഒരു അവസ്ഥക്ക് കാര്യമായ മാറ്റം വന്നിട്ടുമില്ല.
ആസിഫ് ന്റെ strong zone എന്ന് പറഞ്ഞാൽ പ്രോപ്പർ old school acting ആണ്. പ്രത്യേകിച്ച് വലിയ സ്ക്രിപ്റ്റ് ഒന്നുമില്ലാതെ ബഹള മയത്തിൽ പോകുന്ന ഹണി bee ടൈപ്പ് new gen സിനിമകൾ അയാളുടെ കഴിവിനെ അടയാളപ്പെടുത്തുന്നില്ല.
മറിച്ചു കെട്ടിയോൾ ആണെന്റെ മാലാഖ, കൂമൻ,അനുരാഗകാരിക്കിൻവെള്ളം,തലവൻ, ഒഴിമുറി തുടങ്ങിയ പെർഫോമൻസ് oriented സിനിമകളിലൂടെ ആണ് ആസിഫ് നെ എന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നത്.
ഇപ്പോൾ ഇറങ്ങിയ തലവൻ സിനിമയുടെ നട്ടെല്ല് ആസിഫ് ന്റെ SI കാർത്തിക് ആണ്. Veteran ആക്ടർ അയ Biju മേനോനെ വരെ ചില സീനുകളിൽ പിന്നിലാക്കുന്ന ആസിഫ് ന്റെ talent നെ ആ സിനിമയിൽ കാണാം.
ഇപ്പോൾ കിട്ടിയ ഈ break നല്ല സ്ക്രിപ്റ്റ് സെലെക്ഷൻ ലൂടെ നന്നായി ഉപയോഗിച്ച് മുന്നോട്ട് പോയാൽ ആസിഫ് ന്റെ career ഇൽ അത്ഭുതങ്ങൾ സംഭവിക്കും.
പിന്നെ ഫ്രണ്ട്ഷിപ് ന്റെ പേരിൽ ചരമ ഗസ്റ്റ് റോളുകൾ ചെയ്യുന്നതും ഒഴിവാക്കിയാൽ നന്നായിരിക്കും.

jithin joseph facebook post about thalavan