96ാമത് അക്കാദമി അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓസ്കറില് ഏഴ് പുരസ്കാരങ്ങളുമായി തിളങ്ങി ക്രിസ്റ്റഫര്‍ നോളന് ചിത്രം ഓപ്പന്‍ഹൈമറാണ് തിളങ്ങിയത്. അതേ സമയം ഓസ്കര് വേദിയില്‍ അവാര്‍ഡ് നല്കാന് പൂര്‍ണ നഗ്നനായി എത്തി ഞെട്ടിച്ചിരിക്കുകയാണ് ഡബ്ലൂ.ഡബ്യൂ.ഇ താരവും നടനുമായ ജോണ്‍ സീന.
ജോണിനെ കണ്ട് വേദിയിലിരിക്കുന്നവര്‍ ചിരിയടക്കാന്‍ പാടുപെടുന്ന വീഡിയോ വൈറലായിരിക്കുകയാണ്. എല്ലാ തവണയും ഇതുപോലെ എന്തെങ്കിലും രസകരമായ സംഭവങ്ങള്‍ക്ക് ഓസ്കര് വേദി സക്ഷിയാകാറുണ്ട്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നല്‍കാനാണ് ജോണ്‍ സീനയെ അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചത്.
വേദിയിലേക്ക് പ്രവേശിക്കാന്‍ മടിച്ച ജോണ്‍ സീനയെ ജിമ്മി കിമ്മല്‍ നിര്‍ബന്ധിച്ചാണ് വേദിയിലെത്തിക്കുന്നത്. നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകെണ്ട് നാണം മറച്ചാണ് ജോണ്‍ സീന വേദിയിലെത്തിയത്. ഒടുവില്‍ ഒരു തുണി കൊണ്ട് നഗ്നത മറച്ചാണ് ജോണ്‍ സീന ഓസ്കര് സമ്മാനിച്ചത്.
1974 ലെ ഓസ്കാര്‍ വേദിയില്‍ ഒരു പുരുഷ സ്ട്രീക്കര്‍ പരിപാടി തടസപ്പെടുത്തികൊണ്ട് വേദിയിലൂടെ നഗ്നനായി ഓടിയിരുന്നു. അതിന്റെ അമ്പതാംവാര്ഷികത്തിലാണ് ജോണ്‍ സീനയുടെ നാടകീയ രംഗവും അരങ്ങേറിയത്.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…