ഓസ്‌കാര്‍ വേദിയില്‍ പൂര്‍ണ നഗ്നനായി എത്തി ഞെട്ടിച്ച് ജോണ്‍ സീന!!

96ാമത് അക്കാദമി അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓസ്‌കറില്‍ ഏഴ് പുരസ്‌കാരങ്ങളുമായി തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പന്‍ഹൈമറാണ് തിളങ്ങിയത്. അതേ സമയം ഓസ്‌കര്‍ വേദിയില്‍ അവാര്‍ഡ് നല്‍കാന്‍ പൂര്‍ണ നഗ്നനായി എത്തി ഞെട്ടിച്ചിരിക്കുകയാണ് ഡബ്ലൂ.ഡബ്യൂ.ഇ…

96ാമത് അക്കാദമി അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓസ്‌കറില്‍ ഏഴ് പുരസ്‌കാരങ്ങളുമായി തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പന്‍ഹൈമറാണ് തിളങ്ങിയത്. അതേ സമയം ഓസ്‌കര്‍ വേദിയില്‍ അവാര്‍ഡ് നല്‍കാന്‍ പൂര്‍ണ നഗ്നനായി എത്തി ഞെട്ടിച്ചിരിക്കുകയാണ് ഡബ്ലൂ.ഡബ്യൂ.ഇ താരവും നടനുമായ ജോണ്‍ സീന.

ജോണിനെ കണ്ട് വേദിയിലിരിക്കുന്നവര്‍ ചിരിയടക്കാന്‍ പാടുപെടുന്ന വീഡിയോ വൈറലായിരിക്കുകയാണ്. എല്ലാ തവണയും ഇതുപോലെ എന്തെങ്കിലും രസകരമായ സംഭവങ്ങള്‍ക്ക് ഓസ്‌കര്‍ വേദി സക്ഷിയാകാറുണ്ട്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നല്‍കാനാണ് ജോണ്‍ സീനയെ അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചത്.

വേദിയിലേക്ക് പ്രവേശിക്കാന്‍ മടിച്ച ജോണ്‍ സീനയെ ജിമ്മി കിമ്മല്‍ നിര്‍ബന്ധിച്ചാണ് വേദിയിലെത്തിക്കുന്നത്. നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകെണ്ട് നാണം മറച്ചാണ് ജോണ്‍ സീന വേദിയിലെത്തിയത്. ഒടുവില്‍ ഒരു തുണി കൊണ്ട് നഗ്‌നത മറച്ചാണ് ജോണ്‍ സീന ഓസ്‌കര്‍ സമ്മാനിച്ചത്.

1974 ലെ ഓസ്‌കാര്‍ വേദിയില്‍ ഒരു പുരുഷ സ്ട്രീക്കര്‍ പരിപാടി തടസപ്പെടുത്തികൊണ്ട് വേദിയിലൂടെ നഗ്‌നനായി ഓടിയിരുന്നു. അതിന്റെ അമ്പതാംവാര്‍ഷികത്തിലാണ് ജോണ്‍ സീനയുടെ നാടകീയ രംഗവും അരങ്ങേറിയത്.