Categories: Film News

മകൾ എലനോറിന്റെ മാമോദിസ ചിത്രങ്ങൾ പങ്കുവെച്ച് നടൻ ജോൺ കൈപ്പള്ളി

മകൾ എലനോറിന്റെ മാമോദിസ ചിത്രങ്ങൾ പങ്കുവച്ച് യുവ നടൻ ജോൺ കൈപ്പള്ളിൽ. 2019 ജൂലൈയിൽ ആയിരുന്നു ജോണിന്റെയും ഹെഫ്‌സിബാ എലിസബത്തിന്റെയും വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ തങ്ങളുടെ ആദ്യ കൺമണിയുടെ മാമോദിസ ആഘോഷമാക്കിയിരിക്കുകയാണ് ജോണും കുടുംബവും.


വെള്ള നിറത്തിലുള്ള ഫ്രോക്ക് ധരിച്ച എലനോറിന്റെ മനോഹരമായ ചിത്രങ്ങളാണ് ജോൺ പങ്കിട്ടിരിക്കുന്നത്‌.തട്ടത്തിൻ മറയത്തിലെ ഇംതിയാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ജോൺ അരങ്ങേറ്റം കുറിച്ചത്.തിരുവല്ല സ്വദേശിയായ ജോൺ എഞ്ചിനീയറിംഗ് പഠനത്തിനുശേഷം കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലി ചെയ്തിരുന്നു. ജോലിയോടൊപ്പം മോഡലിംഗും പ്രൊഫഷനായി എടുത്തിരുന്നു.

മോഡലിംഗും ഫാഷൻ ഷോകളുമൊക്കെയായി തിരക്കിലായ സമയത്താണ് തട്ടത്തിൻ മറയത്ത് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലേക്ക് അവസരം ലഭിക്കുന്നത് .ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ ഡേവിഡ് സർ എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു. മാസ്റ്റർ പീസ് ഷൈലോക്ക്. ഫുക്രി, ഏന്നെ അറിന്താൽ (തമിഴ്) മധുരരാജ എന്നീ സിനിമകളിലിലും പ്രധാന വേഷത്തിൽ താരം എത്തിയിരുന്നു.

Aiswarya Aishu