മലയാളത്തിന്റെ പ്രിയ താരമാണ് നടി ജോമോള്‍. എന്ന് സ്വന്തം ജാനകിക്കുട്ടി, സ്നേഹം, മയില്പീലിക്കാവ്, നിറം എന്നീ ചിത്രങ്ങളിലൂടെയെല്ലാം ജോമോള്‍ ആരാധകമനസില്‍ കുടിയേറിക്കഴിഞ്ഞു. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് താരം. സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം. മക്കളോടൊപ്പമുള്ള ഫോട്ടോഷൂട്ടകളെല്ലാം താരം പങ്കിടാറുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ജോമോള്‍ വീണ്ടും സജീവമാകുകയാണ് മലയാള സിനിമയില്‍. ഉണ്ണിമുകുന്ദന് നായകനാകുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രം ജയ് ഗണേഷിലൂടെയാണ് ജോമോളുടെ തിരിച്ചുവരവ്. നടന് ഉണ്ണിമുകുന്ദന് തന്നെയാണ് ജോമോളുടെ തിരിച്ചുവരവും പങ്കുവച്ചത്.
‘മലയാള സിനിമയിലേക്ക് വീണ്ടും സ്വാഗതം.. ജോമോള്‍ ജയ് ഗണേഷ് ടീമിന്റെ ഭാഗമാകുന്നു.’ എന്റെ അഡ്വക്കേറ്റ് എന്നാണ് ഉണ്ണിമുകുന്ദന് കുറിച്ചത്. ജോമോളുടെ ജയ് ഗണേഷിലെ ക്യാരക്ടര്‍ പോസ്റ്ററും താരം പങ്കുവച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ അഭിഭാഷകയായാണ് ജോമോള്‍ ചിത്രത്തിലെത്തുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിലെ നായികയെയും ഉണ്ണി മുകന്ദന് പരിചയപ്പെടുത്തിയിരുന്നു. മഹിമ നമ്പ്യാര്‍ ആണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായി എത്തുന്നത്. തമിഴ്, തെലുങ്ക് നടന് രവീന്ദ്ര വിജയിയും ചിത്രത്തിലെത്തുന്നുണ്ട്. കഴിഞ്ഞ വിനായക ചതുര്‍ത്ഥി ആഘോഷവേളയ്ക്കിടെ ആയിരുന്നു ജയ് ഗണേഷ് ചിത്രം പ്രഖ്യാപിച്ചത്. സിനിമയുടെ പൂജ നവംബര്‍ 10നും 11ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…