നസീർ സാർ പുകഴ്ത്തിയത്  ആ സിനിമയിലെ നായകനെയാണന്ന്  തെറ്റിദ്ധരിച്ചു! എന്നാൽ വില്ലനായ മോഹൻലാലിന് ആയിരുന്നു; ജോഷി   

Follow Us :

മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ജോഷി, ഇപ്പോൾ അദ്ദേഹം നിത്യ ഹരിത നായകൻ പ്രേം നസീർ മോഹൻലാലിന് കുറിച്ച് പറഞ്ഞ ഒരു പ്രവചനത്തെ കുറിച്ചാണ് തുറന്നു പറയുന്നത്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഞാൻ മോഹൻലാലിന് കാണുന്നതിന് മുൻപ്  ലാലിന് കുറിച്ച് കേട്ടാണ് അയാളുടെ കാര്യങ്ങൾ അറിയുന്നത് ,അതും നസീർ സാർ പറച്ചിലിലൂടെ ജോഷി പറയുന്നു

ലാലിൻറെ ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടിട്ടാണ് പ്രേം നസീർ ആ പ്രവചനം നടത്തിയത്, അതും ഒരു സദസ്സിൽ വെച്ചാണ് ഈ പ്രവചനം നടത്തിയത്, ഈ സിനിമയുടെ പ്രിവ്യു കണ്ടതിനു ശേഷം നസീർ പറഞ്ഞു  അപ്പച്ചന്റെ ഒരു പുതിയ ചിത്രം വരുന്നുണ്ട് അതും പുതുമുഖങ്ങളെ വെച്ച്, അതിൽ ഒരു നടൻ ഉണ്ട് മോഹൻലാൽ

അവൻ മലയാള സിനിമയുടെ ഒരു നല്ല വാഗ്‌ദാനമാണ്, അത് നല്ല ഉറപ്പാണ് എന്നാണ് നസീർ സാർ പറഞ്ഞത്, എന്നാൽ നസീർ സാറിന്റെ ആ വാക്കുകൾ കേട്ട് ഞങ്ങൾ വിചാരിച്ചു മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നായകനായ ശങ്കർ ആണെന്ന് തെറ്റിദ്ധരിച്ചു എന്നാൽ പിന്നീടാണ് അറിഞ്ഞത് സിനിമയിലെ വില്ലൻ ആയ ലാൽ ആണെന്ന് ജോഷി പറയുന്നു, ശരിക്കും അന്ന് നസീർ സാർ പറഞ്ഞ ആ കാര്യം ശരിയായി എന്ന് തന്നെ പറയാം ജോഷി പറയുന്നു