കഴിഞ്ഞ ദിവസമാണ് നടൻ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്ത വന്നത്. ഇപ്പോഴിതാ മാധവ് അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.ജെ.എസ്.കെ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പൂജ ഇരിങ്ങാലക്കുട കൂടമാണിക്യം ക്ഷേത്രത്തിൽ വച്ച് നടന്നു.
മാധവ് സുരേഷ്,സംവിധായകനായ പ്രവീൺ നാരായണൻ,ലൈൻ പ്രൊഡ്യൂസർ സജിത് കൃഷ്ണ,അസ്കർ അലി തുടങ്ങിയവർ പൂജയിൽ പങ്കെടുത്തു. സുരേഷ് ഗോപി നായകനായി എത്തുന്ന സിനിമ കോസ്മോസ് എന്റർറ്റെയിൻമെന്റിന്റെ ബാനറിൽ പ്രവീൺ നാരായണനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. ചിത്രത്തിലെ നായിക അനുപമ പരമേശ്വരൻ ആണ്.
സുരേഷ് ഗോപി ചിന്താമണി കൊലക്കേസിനു ശേഷം വക്കീൽ വേഷത്തിൽ എത്തുന്നു സിനിമയാണ് ജെ.എസ്.കെ. ഇതൊരു കോർട്ട് റൂം ഡ്രാമയായി ഒരുങ്ങഉന്ന സിനിമയാണ്. ശ്രുതി രാമചന്ദ്രൻ, മുരളി ഗോപി, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന അഭിനേതാക്കളായി എത്തുന്നു.സിനമിലിൽ അരങ്ങേറ്റം കുറിക്കുന്നതിനു മുന്നെ മാധവ് സുരേഷ് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയിരുന്നു. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിൽ എത്തിയാണ് മാധവ് നടന്റെ അനുഗ്രഹം വാങ്ങിയത്.മാധവിനും പുതിയ ചിത്രത്തിനും മമ്മൂട്ടി വിജയാശംസകൾ നേർന്നിരുന്നു.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…