‘ജെ.എസ്.കെ’ മാധവ് സുരേഷ് അരങ്ങേറ്റം കുറിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

കഴിഞ്ഞ ദിവസമാണ് നടൻ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്ത വന്നത്. ഇപ്പോഴിതാ മാധവ് അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.ജെ.എസ്.കെ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ…

കഴിഞ്ഞ ദിവസമാണ് നടൻ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്ത വന്നത്. ഇപ്പോഴിതാ മാധവ് അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.ജെ.എസ്.കെ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പൂജ ഇരിങ്ങാലക്കുട കൂടമാണിക്യം ക്ഷേത്രത്തിൽ വച്ച് നടന്നു.


മാധവ് സുരേഷ്,സംവിധായകനായ പ്രവീൺ നാരായണൻ,ലൈൻ പ്രൊഡ്യൂസർ സജിത് കൃഷ്ണ,അസ്‌കർ അലി തുടങ്ങിയവർ പൂജയിൽ പങ്കെടുത്തു. സുരേഷ് ഗോപി നായകനായി എത്തുന്ന സിനിമ കോസ്‌മോസ് എന്റർറ്റെയിൻമെന്റിന്റെ ബാനറിൽ പ്രവീൺ നാരായണനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. ചിത്രത്തിലെ നായിക അനുപമ പരമേശ്വരൻ ആണ്.

സുരേഷ് ഗോപി ചിന്താമണി കൊലക്കേസിനു ശേഷം വക്കീൽ വേഷത്തിൽ എത്തുന്നു സിനിമയാണ് ജെ.എസ്.കെ. ഇതൊരു കോർട്ട് റൂം ഡ്രാമയായി ഒരുങ്ങഉന്ന സിനിമയാണ്. ശ്രുതി രാമചന്ദ്രൻ, മുരളി ഗോപി, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തിൽ  പ്രധാന അഭിനേതാക്കളായി എത്തുന്നു.സിനമിലിൽ അരങ്ങേറ്റം കുറിക്കുന്നതിനു മുന്നെ മാധവ് സുരേഷ് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയിരുന്നു. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിൽ എത്തിയാണ് മാധവ് നടന്റെ അനുഗ്രഹം വാങ്ങിയത്.മാധവിനും പുതിയ ചിത്രത്തിനും മമ്മൂട്ടി വിജയാശംസകൾ നേർന്നിരുന്നു.