‘റിയല്‍ സ്റ്റാര്‍ വിത്ത് ഹിസ് വൈഫ്, ഫിലോസഫി പുഴുങ്ങി തിന്നാന്‍ കൊള്ളാം’ – ജൂഡ് ആന്തണി

ഭാര്യയെ പരിഹസിച്ചതിന് ഓസ്‌കര്‍ വേദിയില്‍ വെച്ച് നടന്‍ വില്‍സ്മിത്ത് അവതാരകനായ ക്രിസിനെ അടിച്ചതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ചിലര്‍ നടനെ പിന്തുണയ്ക്കുമ്പോള്‍ മറ്റു ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. എന്നാലിതാ വില്‍ സ്മിത്തിനെ പിന്തുണച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് രംഗത്തെത്തി.

‘റിയല്‍ സ്റ്റാര്‍ വിത്ത് ഹിസ് വൈഫ്’ എന്ന അടിക്കുറിപ്പോടെ വില്‍ സ്മിത്തിന്റെയും ഭാര്യ ജെയ്ഡ പിന്‍കറ്റിന്റെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് ജൂഡിന്റെ കുറിപ്പ്.

‘Real star with his wife . അമ്മയെ , പെങ്ങളെ , ഭാര്യയെ , മകളെ അപമാനിച്ചവനെ ആദ്യം സ്പോട്ടില്‍ കൊടുക്കുക , നിങ്ങളുടെ മുന്‍പില്‍ വച്ചാണെകില്‍ കൊടുത്തില്ലേല്‍ നിങ്ങള്‍ ആരായിരുന്നിട്ടും കാര്യമില്ല. ഫിലോസഫി പുഴുങ്ങി തിന്നാന്‍ കൊള്ളാം’. ജൂഡ് കുറിച്ചു.

Gargi