മാപ്പ്, അങ്ങനെ പറയേണ്ടിയിരുന്നില്ല!!! സത്യമാണോ എന്നു പോലും അറിയാത്ത കാര്യമായിരുന്നു, പെപ്പയോട് ക്ഷമ ചോദിച്ച് ജൂഡ് ആന്റണി

നടന്‍ ആന്റണി വര്‍ഗീസും സംവിധായകന്‍ ജൂഡ് ആന്റണിയും തമ്മിലുള്ള വിവാദമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. അധിക്ഷേപിച്ചെന്ന പരാതിയില്‍ ആന്റണിയുടെ മാതാവ് പരാതി നല്‍കിയിരുന്നു.

ഇപ്പോഴിതാ പരാമര്‍ശത്തില്‍ ക്ഷമ പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി. പറഞ്ഞതില്‍ കുറ്റബോധമുണ്ട്. സത്യമാണോ എന്നു പോലും തനിക്കറിയാത്ത കാര്യമായിരുന്നു ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞതെന്നും ജൂഡ് വ്യക്തമാക്കി. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജൂഡ് ക്ഷമ ചോദിച്ചത്.

ആന്റണിയെ കുറിച്ച് അങ്ങനെ പറയേണ്ടിയിരുന്നില്ല. പറഞ്ഞ ടോണും മാറിപ്പോയി. അദ്ദേഹത്തിന്റെ സഹോദരിക്കും കുടുംബത്തിനും ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഞാന്‍ അവരോട് മാപ്പ് പറയുകയാണ്. അത് പറയാന്‍ ഞാന്‍ അവരെ വിളിച്ചിരുന്നു, എന്നാല്‍ കിട്ടിയില്ലെന്നും ജൂഡ് വ്യക്തമാക്കി.

താന്‍ ആ നിര്‍മ്മാതാവിന്റെ കാര്യമേ ആലോചിച്ചിട്ടുള്ളു. അദ്ദേഹവും ഭാര്യയും മക്കളുമൊക്കെ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതോര്‍ത്തപ്പോള്‍ പറഞ്ഞു പോയതാണ്. തനിക്ക് ആന്റണിയോട് ദേഷ്യമൊന്നുമില്ല, ഉള്ളിലില്ലാത്ത ദേഷ്യമാണ് പുറത്തുവന്നതെന്നും അത് ഭയങ്കര ചീപ്പ് ആയിപ്പോയെന്നും ജൂഡ് പറഞ്ഞു.

അഭിനയിക്കാമെന്ന കരാറില്‍ ആന്റണി തന്റെ കൈയ്യില്‍ നിന്ന് പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തി, ശേഷം സിനിമയില്‍ നിന്ന് പിന്മാറിയെന്നുമായിരുന്നു ജൂഡ് ആരോപിച്ചിരുന്നത്. ആന്റണി വര്‍ഗീസ് വന്ന വഴി മറന്നെന്നും ജൂഡ് കുറ്റപ്പെടുത്തിയിരുന്നു.

പിന്നാലെയാണ് ആന്റണി വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. കുടുംബത്തെ അപമാനിച്ചെന്നും വ്യക്തിഹത്യയാണെന്നും കാട്ടി പരാതി നല്‍കിയിരുന്നു. ഒരു വര്‍ഷത്തെ വ്യത്യാസത്തിലാണ് നിര്‍മ്മാതാവില്‍ നിന്ന് പണം വാങ്ങിയതും സഹോദരിയുടെ വിവാഹം നടന്നതെന്നുമാണ് പണമിടപാടിന്റെ തെളിവ് പുറത്തുവിട്ടായിരുന്നു ആന്റണി വ്യക്തമാക്കിയിരുന്നത്.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

1 hour ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

2 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

4 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

6 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

12 hours ago