സൂര്യ പെര്‍ഫക്ട്! 12 വര്‍ഷത്തിനിടയ്ക്ക് ഇതുവരെ വഴക്ക് കൂടിയിട്ടില്ല-ജ്യോതിക

തെന്നിന്ത്യയിലെ മാതൃകാ താരദമ്പതികളാണ് സൂര്യയും ജ്യോതികയും. നിരവധി ആരാധകരും താരകുടുംബത്തിന് ഉണ്ട്. പ്രിയ താരങ്ങള്‍ ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ജീവിതത്തില്‍ ഒന്നിച്ചത്. ഇപ്പോള്‍ സൂര്യയുമായുള്ള പ്രണയത്തെ കുറിച്ച് ജ്യോതിക പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്.

അന്നും ഇന്നും സൂര്യ സ്ത്രീകളെ ഒത്തിരി ബഹുമാനിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ആ ക്വാളിറ്റിയാണ് തനിക്ക് ഏറെ ഇഷ്ടമെന്ന് ജ്യോതിക പറയുന്നു. വിവാഹത്തിന് മുമ്പും താരങ്ങള്‍ ഒന്നിച്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ ആ സമയത്തൊന്നും ഒരുമിച്ചൊന്നും സംസാരിക്കാറില്ല. സഹതാരത്തിന് നല്‍കുന്ന പരിഗണനയും ബഹുമാനമെല്ലാം തനിക്കും തന്നിരുന്നെന്നും ജ്യോതിക പറയുന്നു. ശരീരത്തില്‍ തൊടുന്ന സീന്‍ ചെയ്യുന്നമ്പോഴൊക്കെ താനും ഓക്കെയാവുന്ന തരത്തിലാണ് അദ്ദേഹം തൊടുന്നതെന്നും ജ്യോതിക പറയുന്നു.

ഭര്‍ത്താവ് എന്ന നിലയില്‍ ആയാലും അച്ഛന്‍ എന്ന നിലയിലായാലും സൂര്യ പെര്‍ഫെക്ട് ആണ്. മാത്രമല്ല 12 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ തങ്ങള്‍ ഇതുവരെ വഴക്ക് കൂടിയിട്ടില്ല എന്നും ജ്യോതിക പറഞ്ഞു.

സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളും കുടുംബകാര്യങ്ങളും സൂര്യ ഒന്നിട്ടുകൂട്ടാറില്ല. മക്കളുടെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് ആസ്വദിച്ച് ചെയ്യും. മക്കള്‍ക്ക് ആവശ്യമുള്ളപ്പോഴൊക്കെ അച്ഛന്റെ സാന്നിധ്യം അവര്‍ക്കൊപ്പം ഉണ്ടാകാറുണ്ടെന്നും
ജ്യോതിക പറഞ്ഞു.