വെളുപ്പിന് രണ്ടരമണിയ്ക്ക് പുസ്തകം വായിച്ച് അടച്ചപ്പോള്‍ നെഞ്ചില് വല്ലാത്ത വിങ്ങലായിരുന്നു..ഇന്ന് അതെ വിങ്ങലോടെയാണ് രണ്ടരമണിയ്ക്ക് തിയേറ്ററില്‍ നിന്ന് ഇറങ്ങിയത്!!

പൃഥ്വിരാജിന്റെ ആടുജീവിതമാണ് സോഷ്യലിടത്ത് പ്രധാന ചര്‍ച്ചയാവുന്നത്. ചിത്രത്തിനെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പ്രതികരണങ്ങളാണ് സോഷ്യലിടത്ത് നിറയുന്നത്. മലയാളസിനിമയില്‍ വലിയ വിജയത്തിലേക്ക് കുതിയ്ക്കുകയാണ് ആടുജീവിതം. തിയ്യേറ്ററിലെത്തി രണ്ട് ദിവസം കൊണ്ട് തന്നെ 30 കോടി കലക്ഷന്‍ നേടിയിരിക്കുകയാണ് ചിത്രം.

ചിത്രത്തെ പ്രശംസിച്ചുള്ള നടി ജ്യോതി കൃഷ്ണയുടെ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.
ബെന്യാമിന്റെ ആടുജീവിതം പുസ്തകം വായിച്ച് തീര്‍ത്തപ്പോള്‍ നെഞ്ചിലുണ്ടായ അതേ വിങ്ങല്‍ സിനിമ കണ്ട് തിയറ്ററില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അനുഭവിച്ചു എന്നാണ് താരം പറയുന്നത്. പൃഥ്വിരാജ് എന്ന വ്യക്തിയെ ഞങ്ങള്‍ കണ്ടില്ലെന്നും കണ്ടത് നജീബിനെ മാത്രമാണ് കണ്ടത് എന്നുമാണ് ജ്യോതി കൃഷ്ണ പറയുന്നു.

ആടുജീവിതം കണ്ടു . പ്രത്യേകിച്ച് ഞാനായിട്ട് എന്തെങ്കിലും ഇനി എഴുതേണ്ട കാര്യം ഉണ്ട് എന്ന് തോന്നുന്നില്ല . ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ പറഞ്ഞു കഴിഞ്ഞല്ലോ. പക്ഷെ എഴുതാതെ വയ്യ. പന്ത്രണ്ടു വര്‍ഷങ്ങള്‍ക് മുന്‍പ് ആണ് ആടുജീവിതം വായിക്കുന്നത്. വായനയോട് ഒട്ടുംതന്നെ പ്രിയമില്ലാത്ത ഞാന്‍ ഒരു ദിവസം കൊണ്ടാണ് ആ പുസ്തകം തീര്‍ത്തത്. വെളുപ്പിന് രണ്ടരമണിയോടെ ആ പുസ്തകം വായിച്ചു അടച്ചപ്പോള്‍ നെഞ്ചില് വല്ലാത്ത വിങ്ങലായിരുന്നു. ഇന്ന് അതെ വിങ്ങലോടെ ആണ് രണ്ടരമണിക് തിയേറ്ററില്‍ നിന്ന് ഇറങ്ങിയത്.

രാജുവേട്ടാ നിങ്ങള് പറഞ്ഞത് ശരിയാണ് ഇതില്‍ കൂടുതലൊന്നും നിങ്ങള്‍ക് ഇനി ചെയ്യാനില്ല. ഇനി മലയാളി അഹങ്കാരത്തോടെ തന്നെ പറയും ഞങ്ങളുടെ രാജുവേട്ടന്‍ എന്ന്. പൃഥ്വിരാജ് എന്ന വ്യക്തിയെ ഞങ്ങള്‍ കണ്ടില്ല. നജീബ് മാത്രം. ഹക്കിം ആയ ഗോകുല്‍ ഞെട്ടിച്ചു കളഞ്ഞു. ബ്ലെസ്സി സര്‍ താങ്ക്യൂ. അങ്ങയുടെ പതിനാറു വര്‍ഷങ്ങള്‍ക്.

രഞ്ജിത്തെട്ടാ നിങ്ങള് വീണ്ടും വീണ്ടും അതിശയിപ്പിക്കാന്. എല്ലാം എല്ലാം ഗംഭീരമായി എന്ന് പറയുമ്പോളും മനസ്സില്‍ ഒരു വേദന. ഇതെല്ലം ഒരു മനുഷ്യന്‍ അനുഭവിച്ചതാണല്ലോ. ഇന്നും ദൈവത്തിന്റെ കൈകള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാം അറിയാത്ത എത്രയോ നജീബുമാര്‍ ഇന്നുമുണ്ട്. അവര്‍ക്കായി പ്രാര്‍ത്ഥന എന്നാണ് താരം പങ്കുവച്ചത്.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

21 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago