വെളുപ്പിന് രണ്ടരമണിയ്ക്ക് പുസ്തകം വായിച്ച് അടച്ചപ്പോള്‍ നെഞ്ചില് വല്ലാത്ത വിങ്ങലായിരുന്നു..ഇന്ന് അതെ വിങ്ങലോടെയാണ് രണ്ടരമണിയ്ക്ക് തിയേറ്ററില്‍ നിന്ന് ഇറങ്ങിയത്!!

പൃഥ്വിരാജിന്റെ ആടുജീവിതമാണ് സോഷ്യലിടത്ത് പ്രധാന ചര്‍ച്ചയാവുന്നത്. ചിത്രത്തിനെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പ്രതികരണങ്ങളാണ് സോഷ്യലിടത്ത് നിറയുന്നത്. മലയാളസിനിമയില്‍ വലിയ വിജയത്തിലേക്ക് കുതിയ്ക്കുകയാണ് ആടുജീവിതം. തിയ്യേറ്ററിലെത്തി രണ്ട് ദിവസം കൊണ്ട് തന്നെ 30 കോടി കലക്ഷന്‍…

പൃഥ്വിരാജിന്റെ ആടുജീവിതമാണ് സോഷ്യലിടത്ത് പ്രധാന ചര്‍ച്ചയാവുന്നത്. ചിത്രത്തിനെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പ്രതികരണങ്ങളാണ് സോഷ്യലിടത്ത് നിറയുന്നത്. മലയാളസിനിമയില്‍ വലിയ വിജയത്തിലേക്ക് കുതിയ്ക്കുകയാണ് ആടുജീവിതം. തിയ്യേറ്ററിലെത്തി രണ്ട് ദിവസം കൊണ്ട് തന്നെ 30 കോടി കലക്ഷന്‍ നേടിയിരിക്കുകയാണ് ചിത്രം.

ചിത്രത്തെ പ്രശംസിച്ചുള്ള നടി ജ്യോതി കൃഷ്ണയുടെ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.
ബെന്യാമിന്റെ ആടുജീവിതം പുസ്തകം വായിച്ച് തീര്‍ത്തപ്പോള്‍ നെഞ്ചിലുണ്ടായ അതേ വിങ്ങല്‍ സിനിമ കണ്ട് തിയറ്ററില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അനുഭവിച്ചു എന്നാണ് താരം പറയുന്നത്. പൃഥ്വിരാജ് എന്ന വ്യക്തിയെ ഞങ്ങള്‍ കണ്ടില്ലെന്നും കണ്ടത് നജീബിനെ മാത്രമാണ് കണ്ടത് എന്നുമാണ് ജ്യോതി കൃഷ്ണ പറയുന്നു.

ആടുജീവിതം കണ്ടു . പ്രത്യേകിച്ച് ഞാനായിട്ട് എന്തെങ്കിലും ഇനി എഴുതേണ്ട കാര്യം ഉണ്ട് എന്ന് തോന്നുന്നില്ല . ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ പറഞ്ഞു കഴിഞ്ഞല്ലോ. പക്ഷെ എഴുതാതെ വയ്യ. പന്ത്രണ്ടു വര്‍ഷങ്ങള്‍ക് മുന്‍പ് ആണ് ആടുജീവിതം വായിക്കുന്നത്. വായനയോട് ഒട്ടുംതന്നെ പ്രിയമില്ലാത്ത ഞാന്‍ ഒരു ദിവസം കൊണ്ടാണ് ആ പുസ്തകം തീര്‍ത്തത്. വെളുപ്പിന് രണ്ടരമണിയോടെ ആ പുസ്തകം വായിച്ചു അടച്ചപ്പോള്‍ നെഞ്ചില് വല്ലാത്ത വിങ്ങലായിരുന്നു. ഇന്ന് അതെ വിങ്ങലോടെ ആണ് രണ്ടരമണിക് തിയേറ്ററില്‍ നിന്ന് ഇറങ്ങിയത്.

രാജുവേട്ടാ നിങ്ങള് പറഞ്ഞത് ശരിയാണ് ഇതില്‍ കൂടുതലൊന്നും നിങ്ങള്‍ക് ഇനി ചെയ്യാനില്ല. ഇനി മലയാളി അഹങ്കാരത്തോടെ തന്നെ പറയും ഞങ്ങളുടെ രാജുവേട്ടന്‍ എന്ന്. പൃഥ്വിരാജ് എന്ന വ്യക്തിയെ ഞങ്ങള്‍ കണ്ടില്ല. നജീബ് മാത്രം. ഹക്കിം ആയ ഗോകുല്‍ ഞെട്ടിച്ചു കളഞ്ഞു. ബ്ലെസ്സി സര്‍ താങ്ക്യൂ. അങ്ങയുടെ പതിനാറു വര്‍ഷങ്ങള്‍ക്.

രഞ്ജിത്തെട്ടാ നിങ്ങള് വീണ്ടും വീണ്ടും അതിശയിപ്പിക്കാന്. എല്ലാം എല്ലാം ഗംഭീരമായി എന്ന് പറയുമ്പോളും മനസ്സില്‍ ഒരു വേദന. ഇതെല്ലം ഒരു മനുഷ്യന്‍ അനുഭവിച്ചതാണല്ലോ. ഇന്നും ദൈവത്തിന്റെ കൈകള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാം അറിയാത്ത എത്രയോ നജീബുമാര്‍ ഇന്നുമുണ്ട്. അവര്‍ക്കായി പ്രാര്‍ത്ഥന എന്നാണ് താരം പങ്കുവച്ചത്.