സിനിമയിൽ നിന്നും തടഞ്ഞുവെച്ചത് സൂര്യയുടെ പിതാവ്; പ്രതികരണവുമായി ജ്യോതിക

തമിഴ് സിനിമാലോകത്തെ  പ്രിയപ്പെട്ട താര ദമ്പതികളാണ് സൂര്യയും, ജ്യോതികയും.  വീണ്ടും  ശക്തമായ തിരിച്ച് വരവിലൂടെ ആരാധകരെ അമ്പരപ്പിക്കാന്‍ ജ്യോതികയ്ക്ക് സാധിച്ചു.  ഇന്നും  പ്രേക്ഷകരുടെ മനസില്‍ അതുപോലെ തന്റെ സ്ഥാനം  നിലനി ർത്താൻ  നടിക്ക്  സാധിച്ചിട്ടുണ്ടെ . രജനികാന്ത്, കമല്‍ ഹാസന്‍,അജിത്, വിജയ്,  തുടങ്ങി തമിഴിലെ എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച ജ്യോതിക സൂര്യയുടെ കൂടെ ഒന്നിച്ചഭിനയിച്ചതോടെയാണ് പ്രണയത്തിലാവുന്നത്. അങ്ങനെ താരകുടുംബത്തിലേക്ക് മരുമകളായി  പോയി. കുടുംബത്തിന്  വിവാഹത്തിന്  ആദ്യം ചില എതിർപ്പുകളുണ്ടായിരുന്നു എന്നതരത്തിലൊക്കെ വാർത്തകൾ വന്നിരുന്നു. എന്തായാലും  വിവാഹം കഴിഞ്ഞ് കുട്ടികൾ  കൂടിയായതിന് ശേഷം കുറച്ചുകാലം ജ്യോതിക  സിനിമയിലുണ്ടായിരുന്നില്ല. അഭിനയ ജീവിതത്തിൽ നിന്ന്   പൂര്‍ണമായും വിട്ട് നിന്നു.എന്നാല്‍ ജ്യോതിക അങ്ങനെ മാറി നില്‍ക്കാന്‍ ഉള്ള  കാരണം  സൂര്യയുടെ പിതാവും തമിഴിലെ മുതിര്‍ന്ന നടനുമായ ശിവകുമാറാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നിരവധി പുറത്ത്  വന്നിരുന്നു.

ഈയടുത്തിടെയും  ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നു കൊണ്ടിരിക്കുന്നത്. ജ്യോതികയുടെ ജീവിതത്തില്‍ ശിവകുമാർ  വല്ലാതെ ഇടപെടുന്നുണ്ടെന്നായിരുന്നു എന്നാണ് അറിഞ്ഞിരുന്നത് . സൂര്യ ,ജ്യോതികയെ വിവാഹം കഴിക്കുന്നതിനോട് തീരെ താല്‍പര്യമില്ലാതിരുന്ന ശിവകുമാര്‍ തുടക്കം മുതലേ ഇവരുടെ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല.എന്നാൽ  എല്ലാ എതിര്‍പ്പുകളെയും മറികടന്ന് സൂര്യ ജ്യോതികയെ  വിവാഹം കഴിച്ചെങ്കിലും ജ്യോതികയും ശിവകുമാറും തമ്മില്‍ ഇടയ്ക്കിടെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അതിനാലാണ് നടി മുംബൈയിലേക്ക് താമസം മാറ്റിയതെന്നും തുടങ്ങി നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാലിങ്ങനെ  നിരന്തരമായി സൂര്യയുടെ പിതാവിനെ ചേര്‍ത്ത് അഭ്യൂഹങ്ങള്‍ വന്നതോടെ ഇതില്‍ വ്യക്തത വരുത്തി ജ്യോതിക  തന്നെ രംഗത്ത് വന്നിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോള്‍ ശിവകുമാറിനെപ്പറ്റി   ഉയര്‍ന്ന ആരോപണങ്ങള്‍ ജ്യോതിക പൂർണ്ണമായും  തള്ളി കളഞ്ഞു. ഏറ്റവുമൊടുവില്‍ താന്‍ മലയാളസിനിമയിൽ  അഭിനയിച്ചത് പോലും ശിവകുമാറിന്റെ പിന്തുണയിലാണെന്നാണ് ജ്യോതിക പറഞ്ഞത്.

മാത്രമല്ല താന്‍ ഷൂട്ടിങ്ങിന് പോകുമ്പോള്‍ വീടും കുട്ടികളും മനസിലുണ്ടാവാതെ സിനിമയിൽ  മാത്രം ശ്രദ്ധിക്കണമെന്നുള്ള ഉപദേശം തന്നതും അദ്ദേഹമാണെന്നും ജ്യോതിക പറയുന്നു.  താന്‍ അഭിനയിക്കുന്ന സിനിമകളുടെ സംവിധായകരുമായി ശിവകുമാര്‍ സംസാരിക്കുമെന്നും  താന്‍ അഭിനയിച്ച സിനിമകളെ കുറിച്ച് ഇടയ്ക്കിടെ പ്രശംസിക്കുകയും ചെയ്യാറുണ്ടെന്നും നടി പറഞ്ഞു  ,  ഇക്കാര്യം താന്‍ തന്നെ എല്ലാവരോടുമായി  വ്യക്തമാക്കണമെന്നുണ്ടായിരുന്നു എന്നുമാണ്  ശിവകുമാറിനെക്കുറിച്ച് ജ്യോതിക അഭിമാനത്തോടെ പറഞ്ഞത്.  ഇപ്പോള്‍  തിരിച്ചു വരവിലും മലയാളത്തിൽ  ജ്യോതിക പ്രീയങ്കരിയായി മാറി. മമ്മൂട്ടി നായകനായി അഭിനയിച്ച കാതല്‍ ദ കോര്‍ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തിയത്.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

30 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

50 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago