Film News

ആ ഒരു കാരണത്തിന്റെ പേരിൽ എന്നെ സൗദി പോലീസ് പിടിച്ചു! അവരുടെ മുന്നിൽ എനിക്ക് അറബി പാട്ടും പാടേണ്ടി വന്നു, സംഭവത്തെ കുറിച്ച് കെ ജി മാർക്കോസ്

സിനിമ ഗാനങ്ങളെക്കാൾ ക്രിസ്തീയ ഗാനങ്ങൾ ആലപിച്ചു പ്രേഷകരുടെ മനസിൽ ഇടം നേടിയ ഗായകനാണ് കെ ജി മാർക്കോസ്, ഇപ്പോൾ താരം തന്റെ ജീവിതത്തിൽ ഉണ്ടായ മോശ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന്റെ അഭിമുഖ്ത്തിൽ, സംഭവം 2013 ൽ ആണ് ഒരു സൗദി പ്രോഗ്രം തനിക്ക് ലഭിച്ചു, അതിനു താൻ സൗദിയിലേക്ക് പോയി, അവിടെ ആദ്യം റിയാദിൽ പരുപാടി അവതരിപ്പിച്ചു, അതിനു ശേഷം ദമാമിൽ പോകണം.

അവിടെ ചെന്നപ്പോൾ പരുപാടി കുറച്ചു വൈകുമെന്ന് പറഞ്ഞു, കുഴപ്പമില്ല, ഇവിടെ തന്നെ ഉണ്ടല്ലോ. നിങ്ങള്‍ വിളിച്ചാ മതി എന്ന് പറഞ്ഞു. അങ്ങനെ അവര്‍ വന്ന് ഹോളില്‍ കൊണ്ടു പോയി. ഞാന്‍ അവിടെ ചെന്ന് ഇരിക്കുകയാണ്. തുടങ്ങേണ്ട സമയമായിട്ടും പരിപാടി തുടങ്ങിയില്ല. പുറത്ത് ഒരു സ്ഥലത്ത് ഭയങ്കര  ബഹള൦   കേള്‍ക്കാം. കുറച്ച് കഴിഞ്ഞപ്പോള്‍ അറബി വേഷധാരികളായ നാലോ അഞ്ചോ പേര്‍ വന്ന് എന്നോട് മാര്‍ക്കോസ് ആണോ എന്ന് ചോദിച്ചു. ഞാൻ ആണെന്ന് പറഞ്ഞു പിന്നീട് സേർച്ച് തുടങ്ങി

അന്വേഷിച്ചപ്പോഴാണ് കാര്യം മനസിലായത്, ഇത് ക്രിസ്റ്റ്യന്‍സിന്റെ പരിപാടി ആണെന്നും അതില്‍ മദ്യവും ഡാന്‍സും ഒക്കെ ഉണ്ടെന്ന്. അപ്പോള്‍ മദ്യമുണ്ടോ എന്നറിയാൻ ആണ് ഇവർ വന്നത്, ഏഴ് ദിവസത്തെ വിസയും ഉണ്ട്. ഞാന്‍ അവിടെ പാടിയിട്ടും ഇല്ല. പക്ഷെ അന്വേഷിച്ചപ്പോള്‍ പരിപാടി നടത്താന്‍ പോയത് കൃത്യമായ പെര്‍മിഷന്‍ ഇല്ലാതെയാണെന്ന് കണ്ടെത്തി,സംഘാടകന്‍ അപ്പോഴേക്കും മുങ്ങിയിരുന്നു. ഇയാളെ കിട്ടുന്നത് വരെ എന്നെ അവിടെ സ്‌റ്റേഷനില്‍ കൊണ്ടു പോയി ഇരുത്തി. ഞാൻ ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചു ഉടനെ അദ്ദേഹം ഇ. അഹമ്മദിനെ വിളിച്ച് പറയുന്നു. അങ്ങനെകാര്യങ്ങൾ സോൾവായി എങ്കിലും പിന്നീട് അവരുടെ മുന്നിൽ ഞാൻ അറബി പാട്ടും പാടി മാർക്കോസ് പറയുന്നു

Suji