Film News

വളരെ ദൗർഭാഗ്യകരം! ‘ലാൽ സലാ൦’ വിജയിക്കാഞ്ഞതിന്റെ കാരണവുമായി ഐശ്വര്യ രജനികാന്ത്

നടൻ രജനി കാന്തിന്റെ മകൾ ഐശ്വര്യ സംവിധാനം ചെയ്യ്ത രജനി കാന്ത് ചിത്രമായിരുന്നു ‘ലാൽ സലാം’ , വിഷ്ണു വിശാല്‍ നായകനായി എത്തിയ ഈ ചിത്രത്തിൽ , രജനികാന്ത് അതിഥി വേഷത്തിലാണ് അഭിനയിച്ചത്, എന്നാൽ ചിത്രം വേണ്ട രീതിയിൽ വിജയിച്ചിരുന്നില്ല, ഇപ്പോൾ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് തുറന്നു  പറയുകയാണ് ഐശ്വര്യ രജനികാന്ത്. സിനിമയുടെ ഫുട്ടേജ് നഷ്ടമാകുകയും  പിന്നീട് അതൊക്കെ റീഷൂട്ട് ചെയ്യുകയായിരുന്നുഎന്നും ഐശ്വര്യ പറയുന്നു

ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നുപോലും ഞങ്ങളെ അത്ഭുതപ്പെടുത്തിയ കാര്യമാണ്, ഏകദേശം 21 ദിവസം ചിത്രീകരിച്ച വിഷ്വല്‍സ് കാണാതെ പോയി. ഹാര്‍ഡ് ഡിസ്ക് കാണാതെ പോയത് അങ്ങേയറ്റം ഉത്തരവാദിത്തം ഇല്ലായ്മയാണ്,വളരെ ദൗര്‍ഭാഗ്യകരമായിപ്പോയി അത്. ഞങ്ങളുടെ ഷൂട്ടിംഗ് കണ്ടവര്‍ക്ക് അറിയാം,ഒരു ക്രിക്കറ്റ് മത്സരം ഷൂട്ട് ചെയ്തിരുന്നു. 10 ക്യാമറകളാണ് അതിനു വേണ്ടി മാത്രമായി  ഒരുക്കിയത്. അതൊരു യഥാര്‍ഥ ക്രിക്കറ്റ് മത്സരം പോലെ തോന്നിപ്പിക്കണമെന്ന് എനിക്ക് ഉണ്ടായിരുന്നു ഐശ്വര്യ  പറയുന്നു

ബജറ്റ് മുകളിലേക്ക് പോയതിനാല്‍ ഒരുപാട് ദിവസം ഷൂട്ട് ചെയ്യാനും സാധിക്കില്ല, ആ 10 ക്യാമറകളുടെ ഫുട്ടേജും നഷ്ടപ്പെട്ടു. 21 ദിവസം ചിത്രീകരിച്ച ഫുട്ടേജും അത്തരത്തില്‍ നഷ്ടമായി. എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു,വിഷ്ണു വിശാല്‍, അച്ഛന്‍, സെന്തില്‍ അയ്യ എല്ലാവരും ​ഗെറ്റപ്പ് മാറ്റിയിരുന്നു. വിഷ്ണു ഈ ചിത്രത്തിന് വേണ്ടി ഒരു വര്‍ഷം താടി വളര്‍ത്തിയിരുന്നു. ഇത് കഴിഞ്ഞപ്പോള്‍ അദ്ദേഹം ഷേവ് ചെയ്തു. അടുത്ത സിനിമയ്ക്കുവേണ്ടി അച്ഛനും ​ഗെറ്റപ്പ് മാറ്റി , പക്ഷെ നഷ്ട്ടപെട്ടതൊന്നും ലഭിച്ചതുമില്ല. പിന്നെ ഉള്ളത് വെച്ചു റീ എഡിറ്റ് ചെയ്യുകയായിരുന്നു ഐശ്വര്യ പറഞ്ഞു

Suji