രാരാ സരസകു രാ രാ ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിരിക്കുമെന്നും അതിൽ തെറ്റൊന്നുമില്ലെന്നുമാണ് കെ.രാജൻ പറഞ്ഞത്. ബിഗ് ബജറ്റ് സിനിമയിൽ തമന്ന ചെയ്തതിനോളം ഒന്നും വരില്ലെന്നാണ് കെ.രാജൻ പറയുന്നത്,പയ്യ എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ പ്രിയം നേടിയെടുത്ത നടിയാണ് തമന്ന ഭാട്ടിയ. പയ്യയിൽ പ്രണയം നിറഞ്ഞ പശ്ചാത്തല സംഗീതത്തിന്റെ കൂടെ തമന്ന ഓടി കയറിയത് കാർത്തിയുടെ മനസിലേക്ക് മാത്രമല്ല… ഒട്ടുമിക്ക സിനിമാപ്രേമികളുടെയും മനസിലേക്ക് കൂടിയായിരുന്നു. പലപ്പോഴും ട്രോളുകൾ ഏറ്റുവാങ്ങാറുള്ള നടി കൂടിയാണ് തമന്ന. എന്നാല്‍ കല്ലൂരി, പയ്യ, അയന് എന്നീ സിനിമകളിലെ തമന്നയെ മനസറിഞ്ഞ് പരിഹസിക്കാൻ ആർക്കും സാധിക്കില്ല. അത്രത്തോളം ആ വേഷങ്ങള്‍ ആരാധക മനസില്‍ പതിഞ്ഞ് പോയവയാണ്. അതിനുശേഷം വന്ന തെലുങ്ക്, തമിഴ് സിനിമകളിൽ നടിയുടെ സൗന്ദര്യത്തെ മാത്രം ഫോക്കസ് ചെയ്തപ്പോള്‍ തമന്നയിലെ അഭിനേത്രിയെ കാണാൻ സാധിക്കാത്തതിലുള്ള പരിഭാവം ആരാധകർക്കുണ്ട്. നല്ല വേഷങ്ങള്‍ കിട്ടിയാല്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന നടി തന്നെയാണ് തമന്ന ഇപ്പോഴും. വന്ന കാലം മുതൽ ഇതുവരെയും പീക്ക് ലെവലിൽ നിൽക്കുന്ന താരസുന്ദരി എന്നാണ് ആരാധകർ വിശേഷിപ്പിക്കാറുള്ളത്. ജയിലറിലെ റോൾ ചെയ്തശേഷം തമന്ന ഭാട്ടിയയുടെ താരമൂല്യം ഒരുപടി കൂടി ഉയർന്നു.