അങ്ങനെയെങ്കില്‍ ദിലീപിനെതിരെയുള്ള തെളിവുകള്‍ പുറത്ത് വിടണമെന്നാണ് ദിനേശിന്റെ അഭിപ്രായം. മാത്രമല്ല മാനനഷ്ടത്തിനൊക്കെ ഒരു കേസ് കൊടുത്താല്‍ സുകുമാരന്‍ സാറിന്റെ കാര്യത്തില്‍ തീരുമാനമാവുമെന്ന് ദിനേശ് ഓര്‍മ്മപ്പെടുത്തുന്നു.,ജനപ്രിയ നടന് ദിലീപും നടി കാവ്യ മാധവനും തമ്മിലുള്ള വിവാഹം ഏവരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു. തന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്ന പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് സ്വീകരിക്കുകയാണെന്ന് പറഞ്ഞാണ് ദിലീപ് കാവ്യയെ ഭാര്യയായി സ്വീകരിക്കുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയാവാന്‍ പോവുകയാണ്. ഇപ്പോഴും ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വളരെ മോശമായി പ്രതികരിക്കുന്നവരുണ്ട്. അത്തരത്തില്‍ സംവിധായകന് ആര് സുകുമാരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്.