ഇന്നസെന്റിന് അങ്ങനെ ഒരു മുഖമുണ്ട്, അത് അധികമാരും കണ്ടിട്ടില്ല!! കൈതപ്രം ദാമോദരന്‍ നമ്പൂതിരി

അന്തരിച്ച നടന്‍ ഇന്നസെന്റിനൊടൊപ്പമുള്ള നല്ല നിമിഷങ്ങളുടെ ഓര്‍മ്മകള്‍ നിറയുകയാണ് സോഷ്യലിടത്ത്. നിറഞ്ഞ ചിരിയോടെയുള്ള ഇന്നച്ചന്റെ ചിത്രങ്ങളാണ് എല്ലാവരും പങ്കിടുന്നത്. പ്രമുഖ താരങ്ങള്‍ എല്ലാവരും തന്നെ ഇന്നസെന്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പങ്കിട്ടിട്ടുണ്ട്.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഇന്നസെന്റിന് നമ്മള്‍ കാണാത്ത ഒരു മുഖമുണ്ടെന്നാണ് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി കുറിച്ചത്. താരമായും രാഷ്ട്രീയ നേതാവായുമെല്ലാം ഇന്നസെന്റ് തന്റെ ഇടം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ അധികമാരും കേട്ടിട്ടില്ലാത്ത ഒരു ഇന്നസെന്റിനെയാണ് കൈതപ്രം പരിചയപ്പെടുത്തുന്നത്.

ഇന്നസെന്റിന് നമ്മള്‍ കാണാത്ത ഒരു മുഖമുണ്ട്. അദ്ദേഹം നര്‍ത്തകനായിരുന്നു. സംവിധായകന്‍ മോഹനും ഇന്നസെന്റും ഒരുമിച്ചാണ് നൃത്തം പഠിച്ചിരുന്നതെന്നുമാണ് കൈതപ്രം കുറിച്ചത്.

എപ്പോള്‍ വിളിച്ചാലും ചിരിച്ചുകൊണ്ടാണ് ഇന്നസെന്റ് സംസാരിക്കാറ്. ഇങ്ങനെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. അവസാനമായി സംസാരിച്ചപ്പോഴും നേരില്‍ കാണണം എന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നെന്നും കൈതപ്രം പറയുന്നു.

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും ഇന്നസെന്റിനെ കാണാന്‍ എത്തിയിട്ടുണ്ട്. മലൈക്കോട്ട വാലിബന്റെ സെറ്റില്‍ നിന്നാണ് മോഹന്‍ലാല്‍ ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് എത്തിയത്. രാജസ്ഥാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

എന്റെ ഇന്നസെന്റ് പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നതെന്ന് മോഹന്‍ലാല്‍ പങ്കുവച്ചത്. ഒരു സഹോദരനെപ്പോലെ ചേര്‍ത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ ഇന്നസെന്റിന്റെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്ന് മോഹന്‍ലാല്‍ കുറിച്ചിരുന്നു. കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ ഇന്നലെ രാത്രി 10.30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Anu B