‘അയാളെ ഔട്ടാക്കാൻ നോക്കണ്ട, ഔട്ടാകുക നിങ്ങളാകും’; ജ​ഗദീഷിന്റെ 25 വർഷം മുമ്പുള്ള ഭീഷണിയെ കുറിച്ച് കൈതപ്രം

എം ജി ശ്രീകുമാറുമായി ബന്ധപ്പെട്ട വിഷയത്തിൽ വെളിപ്പെടുത്തലുമായി ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. ഈ പ്രശ്നത്തിൽ ജഗദീഷ് തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് കൈതപ്രത്തിന്റെ തുറന്നു പറച്ചിൽ. ശ്രീകുമാർ തങ്ങളുടെ ആളാണ്. പുറത്താക്കാൻ നോക്കിയാൽ നിങ്ങളാകും ഔട്ടാകുക എന്നാണ് ജ​ഗദീഷ് പറഞ്ഞത്. ‘ശ്രീകുമാർ ഞങ്ങളുടെ ആളാണ്, അയാളെ ഔട്ടാക്കാനൊന്നും പറ്റില്ല, നിങ്ങൾ ഔട്ടാകും’ എന്ന് ജഗദീഷ് പറയുകയായിരുന്നു.

എന്നാൽ, മറുപടി ഒന്നും പറയാൻ പോയില്ല. മനസിൽ അത് ഇപ്പോഴുമുണ്ട്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ജ​ഗദീഷ് അങ്ങനെ പറഞ്ഞത്. പക്ഷേ, എന്നെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് എനിക്കറിയാം. ഇപ്പോഴും ഒന്നും ചെയ്യാനാവില്ലെന്നും കൈതപ്രം കൂട്ടിച്ചേർത്തു. അതേസമയം, എം ജി ശ്രീകുമാറുമായി തനിക്ക് ഒരു പ്രശ്നവുമില്ലെന്നും എല്ലാം അവരുടെ തോന്നലാണ് എന്നുമാണ് കൈതപ്രം പറയുന്നത്. . ശ്രീകുമാർ മികച്ച ഗായകനാണ്.

എന്നാൽ ദാസേട്ടനുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ല. ദാസേട്ടൻ എന്നൊരു മഹാമേരു അവിടെ നിൽക്കുന്നുണ്ട്. എനിക്ക് ദാസേട്ടൻ എന്നാൽ ആരാധനയാണ്. അത് ഇവർക്കൊന്നും പിടിക്കില്ലെന്നും കൈതപ്രം പറഞ്ഞു. ആരുമായിട്ടും തനിക്ക് പ്രശ്‌നമില്ല. എന്റെ ഒരു പാട്ട് ഇയാൾ പാടണ്ട എന്ന് പറയില്ല. ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച ഗായകൻ ദാസേട്ടനാണ്. ഈശ്വര തുല്യമായ ശബ്ദമുള്ള വേറെ ഒരു ഗായകൻ ഇതുവരെ ജനിച്ചിട്ടില്ലെന്നും കൈതപ്രം മനസ് തുറന്നു.

Gargi

Recent Posts

‘നിങ്ങൾ നമ്മളെ കൊല്ലുമോയെന്ന്’ അമ്മ ചോദിച്ചു, ചിരിയായിരുന്നു മറുപടി; സിപിഎം നേതാക്കൾ വീട്ടിലെത്തിയെന്ന് സീനയുടെ വെളിപ്പെടുത്തൽ

കണ്ണൂർ: എരഞ്ഞോളിയിലുണ്ടായ സ്‌ഫോടനത്തിൽ വയോധികൻ മരിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരേ വെളിപ്പെടുത്തൽ നടത്തിയ എം. സീനയുടെ വീട്ടിൽ പാർട്ടിയുടെ വനിതാ നേതാക്കളുടെ…

4 mins ago

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

9 mins ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

12 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

20 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

25 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

34 mins ago