‘അയാളെ ഔട്ടാക്കാൻ നോക്കണ്ട, ഔട്ടാകുക നിങ്ങളാകും’; ജ​ഗദീഷിന്റെ 25 വർഷം മുമ്പുള്ള ഭീഷണിയെ കുറിച്ച് കൈതപ്രം

എം ജി ശ്രീകുമാറുമായി ബന്ധപ്പെട്ട വിഷയത്തിൽ വെളിപ്പെടുത്തലുമായി ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. ഈ പ്രശ്നത്തിൽ ജഗദീഷ് തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് കൈതപ്രത്തിന്റെ തുറന്നു പറച്ചിൽ. ശ്രീകുമാർ തങ്ങളുടെ ആളാണ്. പുറത്താക്കാൻ നോക്കിയാൽ…

എം ജി ശ്രീകുമാറുമായി ബന്ധപ്പെട്ട വിഷയത്തിൽ വെളിപ്പെടുത്തലുമായി ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. ഈ പ്രശ്നത്തിൽ ജഗദീഷ് തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് കൈതപ്രത്തിന്റെ തുറന്നു പറച്ചിൽ. ശ്രീകുമാർ തങ്ങളുടെ ആളാണ്. പുറത്താക്കാൻ നോക്കിയാൽ നിങ്ങളാകും ഔട്ടാകുക എന്നാണ് ജ​ഗദീഷ് പറഞ്ഞത്. ‘ശ്രീകുമാർ ഞങ്ങളുടെ ആളാണ്, അയാളെ ഔട്ടാക്കാനൊന്നും പറ്റില്ല, നിങ്ങൾ ഔട്ടാകും’ എന്ന് ജഗദീഷ് പറയുകയായിരുന്നു.

എന്നാൽ, മറുപടി ഒന്നും പറയാൻ പോയില്ല. മനസിൽ അത് ഇപ്പോഴുമുണ്ട്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ജ​ഗദീഷ് അങ്ങനെ പറഞ്ഞത്. പക്ഷേ, എന്നെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് എനിക്കറിയാം. ഇപ്പോഴും ഒന്നും ചെയ്യാനാവില്ലെന്നും കൈതപ്രം കൂട്ടിച്ചേർത്തു. അതേസമയം, എം ജി ശ്രീകുമാറുമായി തനിക്ക് ഒരു പ്രശ്നവുമില്ലെന്നും എല്ലാം അവരുടെ തോന്നലാണ് എന്നുമാണ് കൈതപ്രം പറയുന്നത്. . ശ്രീകുമാർ മികച്ച ഗായകനാണ്.

എന്നാൽ ദാസേട്ടനുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ല. ദാസേട്ടൻ എന്നൊരു മഹാമേരു അവിടെ നിൽക്കുന്നുണ്ട്. എനിക്ക് ദാസേട്ടൻ എന്നാൽ ആരാധനയാണ്. അത് ഇവർക്കൊന്നും പിടിക്കില്ലെന്നും കൈതപ്രം പറഞ്ഞു. ആരുമായിട്ടും തനിക്ക് പ്രശ്‌നമില്ല. എന്റെ ഒരു പാട്ട് ഇയാൾ പാടണ്ട എന്ന് പറയില്ല. ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച ഗായകൻ ദാസേട്ടനാണ്. ഈശ്വര തുല്യമായ ശബ്ദമുള്ള വേറെ ഒരു ഗായകൻ ഇതുവരെ ജനിച്ചിട്ടില്ലെന്നും കൈതപ്രം മനസ് തുറന്നു.