ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇത്, വിവാഹത്തിന് പിന്നിലെ രഹസ്യം പുറത്ത് വിട്ട് കാജൽ!

കഴിഞ്ഞ ദിവസമായിരുന്നു നടി കാജലിന്റെ വിവാഹം, ബിസിനസുകാരന്‍ ഗൗതം കിച്‌ലു ആണ് കാജലിന്റെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വിവാഹം നടന്നത്. വിവാഹത്തിൽ അധികം ആളുകൾ പങ്കുടുത്തില്ല എങ്കിലും വിവാഹച്ചടങ്ങുകൾക്ക് യാതൊരുവിധ കുറവും ഉണ്ടായിരുന്നില്ല, വളരെ ആഘോഷത്തോടെയാണ് വിവാഹം നടത്തിയത്.
പെട്ടന്നായിരുന്നു താരത്തിന്റെ വിവാഹ പ്രഖ്യാപനവും വിവാഹവും എല്ലാം. താരത്തിന്റെ വിവാഹ ചിത്രങ്ങൾ എല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ താരം തന്റെ വിവാഹത്തിന് പിന്നിലുള്ള രഹസ്യം പുറത്ത് വിട്ടിരിക്കുകയാണ്. ഏകദേശം 12 വർഷത്തോളമായി ഇരുവരും പ്രണയത്തിൽ ആയിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. പാപ്പരാസികൾ പോലും കണ്ടുപിടിക്കാതെ വളരെ രഹസ്യമായാണ് ഇരുവരും തങ്ങളുടെ പ്രണയത്തെ ഒളിപ്പിച്ചു വെച്ചത്.

Kajal love

സോഷ്യൽ മീഡിയയിൽ ഇരുവരും ഒന്നിച്ചുള്ള പഴയകാല ചിത്രങ്ങൾ എല്ലാം ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. വീടുക്കാർ ആലോചിച്ചു നടത്തുന്ന വിവാഹമാണ് എന്ന് കരുതിയ ആരാധകർ ഈ ചിത്രങ്ങൾ കണ്ടു ഇപ്പോൾ ഞെട്ടിയിരിക്കുകയാണ്. കാരണം തനിക്കൊരു പ്രണയം ഉണ്ടെന്നു ഒരിക്കൽ പോലും കാജൽ വെളിപ്പെടുത്തിയിരുന്നില്ല. രണ്ടു ദിവസം മുൻപായിരുന്നു ഇരുവരും വിവാഹിതർ ആയത്. എന്തായാലും പ്രണയസാഫല്യത്തിന് ആശംസകൾ അറിയിച്ചിരിക്കുകയാണ് ആരാധകരും.
kajal-wedding

മുംബൈ സ്വദേശിയാണെങ്കിലും സൗത്ത് ഇന്ത്യന്‍ സിനിമകളിലൂടെയാണ് കാജള്‍ അഗര്‍വാള്‍ ശ്രദ്ധേയയായത്. ആദ്യ സിനിമ ബോളിവുഡില്‍ ആയിരുന്നുവെങ്കിവും തമിഴ്, തെലുങ്ക് ഭാഷകളിലാണ് കാജള്‍ ഏറ്റവുമധികം അഭിനയിച്ചത്. തെലുങ്ക്, തമിഴ് ഭാഷയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും താരം അഭിനയിച്ചു. കമല്‍ ഹസനൊപ്പം ഇന്ത്യന്‍ 2 യില്‍ അഭിനയിക്കാനിരിക്കെയാണ് വിവാഹം. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തില്‍ നീട്ടി വച്ചിരിയ്ക്കുകയാണ്.
 

Devika Rahul