തീയേറ്ററിനെ പൂരപ്പറമ്പാക്കി കള, റിവ്യൂ വായിക്കാം!

ഒരുപാട് നാളുകൾക്ക് ശേഷം ഒരു ടോവിനോ തോമസ് ചിത്രം വീണ്ടും തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനെ കുറിച്ചുള്ള വാർത്തകൾ വളരെ നാളുകൾക്ക് മുൻപ് തന്നെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ച് സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ ടോവിനോയ്ക്ക് പരിക്ക് പറ്റിയത് വലിയ വാർത്ത ആയിരുന്നു. ഇന്ന് ചിത്രം തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ജൂവിസ് പ്രൊഡക്ഷൻ നിർവഹിക്കുന്ന ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത് യദു പുഷ്പാകരനും എഡിറ്റർ ചമൻ ചാക്കോ ആണ്. ദിവ്യ പിള്ള ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.  ചിത്രത്തിന്റെ റിവ്യൂ വായിക്കാം,

Kala Review

കള റിവ്യൂ 

1997 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഒരു ത്രില്ലെർ ചിത്രം കൂടിയാണ് കള.  രണ്ട് മണിക്കൂർ ദൈർഖ്യമുള്ള സൈക്കോളജിക്കൽ മൂവി ഒരു ദിവസം നടക്കുന്ന സംഭവ വികാസങ്ങളെ ആസ്പദമാക്കി അതി ഗംഭീരമായാണ്ടോ ഒരുക്കിയിരിക്കുന്നത്. ഷാജി എന്ന കഥാപാത്രത്തെയാണ് ടോവിനോ തോമസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷാജിയേയും കുടുംബത്തെയും ചുറ്റി പറ്റി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ സൗണ്ട് എഫക്ടിനെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. കാരണം അത്ര മാനോഹരമായാണ് സൗണ്ട് എഫ്ഫക്റ്റ് നൽകിയിരിക്കുന്നത്. സിനിമയ്ക്ക് മറ്റൊരു ലെവലിൽ എത്താൻ ഇത് സഹായിക്കുന്നു.

Kala Movie Review

കുറച്ച് വൈലെൻസ് കൂടി നിറച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഷാജി എന്ന കഥാപാത്രത്തിനായി ടോവിനോ എടുത്തിരിക്കുന്ന എഫേർട്ട് എത്രത്തോളം ഉണ്ടെന്ന് സിനിമ കാണുന്ന പ്രേക്ഷകന് മനസ്സിലാകും. അത്ര മനോഹരമായാണ് ടോവിനോ ആ കഥാപാത്രതെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ആക്ഷൻ പാക്കേജ് ചിത്രം കാണാൻ ഇഷ്ടമുള്ളവർക്ക് ധൈര്യമായി കള ചിത്രത്തിന് ടിക്കറ്റ് എടുക്കാം. ഒരുപാട് പ്രയാസകരമായ ഷോർട്ടുകൾ നിറഞ്ഞ ചിത്രം കൂടിയാണ് കള. ഒരു നാട്ടിൻ പുറത്തെ കഥയാണ് ചിത്രത്തിൽ പറയുന്നത്. കൂടാതെ ചിത്രത്തിനെ ഇന്റർവെൽ പഞ്ച് മാരകം എന്ന് തന്നെ പറയാവുന്നതാണ്. അതുപോലെ തന്നെ ചിത്രത്തിനെ ക്ലൈമാക്സ് ഒരു രക്ഷയുമില്ല ചിത്രം കണ്ടിറങ്ങുന്ന ഓരോ വ്യക്തിക്കും വേറൊരു അനുഭൂതിയാണ് ചിത്രം നൽകുന്നത്.

കള റിവ്യൂ 

Sreekumar R