നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

Follow Us :

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച കൊറിയോഗ്രാഫർ കലാ മാസ്റ്ററാണ്. മറക്കാനാവാത്ത ഒട്ടനവധി ഓര്‍മ്മകള്‍ കലാ മാസ്റ്ററുടെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. സിനിമാ കൊറിയോഗ്രാഫി രംഗത്തെ രസകരമായ അനുഭവങ്ങൾ മലയാളത്തിലെ ഒരു ഓൺലൈൻ മീഡിയയിൽ കൂടി പങ്കുവെക്കുകയാണ് കല മാസ്റ്റർ. പുന്നകൈ മന്നൻ എന്ന ചിത്രത്തിൽ രഘു മാസ്റ്റർ ആയിരുന്നു കൊറിയോഗ്രാഫർ. പക്ഷേ അദ്ദേഹത്തിന് തെലുഗു സിനിമ ചെയ്യാൻ ഉള്ളതിനാൽ കല എന്ന സ്കൂൾ വിദ്യാർത്ഥിനിയെ പുന്നകൈ മന്നൻ കൊറിയോഗ്രാഫ് ചെയ്യാൻ ഏൽപ്പിച്ചു. എന്നാൽ പക്ഷെ ഈ പെൺകുട്ടി എങ്ങനെ കൊറിയഗ്രാഫ് ചെയ്യുമെന്ന കാര്യത്തിൽ കമൽഹാസൻ ഉൾപ്പെടെ എല്ലാവർക്കും പേടിയായിരുന്നു. പിന്നീട് ഈ പെൺകുട്ടിയുടെ ഡാൻസ് ശരിക്കും കമൽഹാസനെ അത്ഭുതപ്പെടുത്തി എന്നാണ് പറയുന്നത്.

ആ സ്കൂൾ വിദ്യാർത്ഥിനിയാണ് പിന്നീട് തിരക്കേറിയ ഇന്ത്യയിലെ മികച്ച ഡാൻസ് മാസ്റ്ററായത്. ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഡാൻസ് ചന്ദ്രമുഖിയിലെ രാ രാ സോംഗ് ആയിരുന്നു എന്ന് കലാ മാസ്റ്റർ പറയുന്നു. നൃത്തം പഠിച്ചിട്ടില്ലാത്ത ജ്യോതികയെ ക്ലാസിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തിരുന്നു. 2 ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്ത് തീർത്തത്. പക്ഷേ അതിഗംഭീര റിസൾട്ടാണ് ആ ഡാൻസിന് കിട്ടിയത്. ആ പാട്ടിന്റെ എഡിറ്റിംഗ് കഴിഞ്ഞയുടൻ സ്റ്റുഡിയോയിൽ വെച്ച് ജ്യോതിക തനിക്ക് ഡയമണ്ട് വള സമ്മാനിച്ചു എന്നും കല മാസ്റ്റർ പറയുന്നു. ഡാൻസ് അറിയാത്ത ഒരാളെ പഠിപ്പിച്ച് അവർ നന്നായി പെർഫോം ചെയ്യുമ്പോഴാണ് തനിക്ക് സന്തോഷം. സത്യത്തിൽ മണിച്ചിത്രത്താഴ് കാണാതെയാണ് ചന്ദ്രമുഖിക്ക് വേണ്ടി താൻ സ്റ്റെപ്പുകൾ ചെയ്തതെന്ന് കല മാസ്റ്റർ പറഞ്ഞിട്ടുണ്ട്. പക്ഷേ എത്ര മനോഹരമായിട്ടാണ് ആ പാട്ട് ചെയ്തത്. സിനിമയേക്കാളുപരി ആ പാട്ടിനെ മാത്രം ആരാധിച്ച ഒരുപാട് പേരുണ്ട്. ഘനശ്യാമ വൃന്ദാരണ്യം, മാർഗഴിയെ മല്ലിഗയെ, വാക്കിംഗ് ഇൻ ദ മൂൺ ലൈറ്റ് അങ്ങനെ എണ്ണിയാൽ തീരാത്തത്ര കലാ മാസ്റ്റർ ചുവടുകൾ പകർന്ന ഹിറ്റ് പാട്ടുകളുടെ ഡാൻസ് സ്റ്റെപ്പുകൾ ഇന്നും മലയാളികൾ മറക്കില്ല. കല മാസ്റ്റർ എന്ന പ്രതിഭാശാലിയുടെ മികവുറ്റ വർക്കുകളാണ് ഇവയെല്ലാം. 1996 മുതൽ 2004 വരെ ഏറ്റവും കൂടുതൽ മലയാളം സിനിമകളാണ് ചെയ്തത്.

“നിറം സിനിമ പത്ത് മിനുറ്റിലാണ് കലാ മാസ്റ്റർ കൊറിയോഗ്രാഫി ചെയ്തത്. കൊച്ചു കൊച്ചു സന്തോഷങ്ങളിലെ ക്ലാസിക്കൽ ഡാൻസ് 20 മിനുറ്റിലാണ് കൊറിയോഗ്രാഫി ചെയ്തത്. ആ ഡാൻസിന് നാഷണൽ അവാർഡ് കിട്ടിയിട്ടുണ്ട്.” മേഘം സിനിമയിലെ മമ്മൂക്കയുടെ ഡാൻസ് ഇന്നും മലയാളികൾക്ക് ഫേവറൈറ്റാണ്. “ആ ചിത്രത്തിൽ മാർഗഴിയെ ഡാൻസ് ചെയ്യുമ്പോൾ എനിക്കും ശ്രീനിവാസനും ഭയങ്കര ഫൈറ്റ് ഉണ്ടായി. ശ്രീനിവാസൻ ഡാൻസ് ചെയ്യില്ലെന്ന് വാശി പിടിച്ചു. പക്ഷേ താൻ വിട്ടില്ല. അവസാനം മാസ്റ്റർ കൂടെ ഉണ്ടെങ്കിൽ താനൊന്ന് ശ്രമിക്കാം എന്ന് ശ്രീനിവാസൻ പറഞ്ഞു. ഷോട്ട് എടുത്തപ്പോൾ സത്യത്തിൽ എല്ലാവരും ഹാപ്പിയായി. അതുപോലെ ജയസൂര്യയുടെ ആദ്യ ചിത്രം ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിൽ ഡാൻസ് ചെയ്യാൻ ഒരുപാട് പാടുപെട്ടു. അവന് ഒന്നും അറിയില്ലായിരുന്നു ജയസ്യര്യക്ക് നല്ല അടി കിട്ടിയിട്ടുണ്ട്. അവസാനം ഞങ്ങൾ നല്ല സുഹൃത്തുക്കളുമായി.

പക്ഷേ ഇതുവരെ പറ്റില്ല എന്ന് പറയാത്ത ഒരേയൊരു ആളാണ് മോഹൻലാൽ. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡാൻസറാണ് അദ്ദേഹം.” പന്ത്രണ്ടാം വയസിലാണ് ഡാൻസ് കൊറിയൊഗ്രാഫി രംഗത്ത് തുടക്കം കുറിക്കുന്നത്. “അഭിരാമി, ജ്യോതിക, സിമ്രാൻ, തൃഷ, അസിൻ, ശ്രേയ ഇവരെല്ലാവരുടേയും ആദ്യ സിനിമ ഞാൻ ആണ് ചെയ്തത്.” പുതുപുതു അർത്ഥങ്ങൾ എന്ന ചിത്രമായിരുന്നു പൂർണമായി കൊറിയോഗ്രാഫി ചെയ്ത ആദ്യ ചിത്രം. അതേസമയം കലാ മാസ്റ്ററൊരുക്കുന്ന ഗാനരംഗങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗല്‍ഭരായ നടീനടൻമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും കലാ മാസ്റ്റര്‍ക്ക് കഴിഞ്ഞു. പല താരങ്ങളുമായും അ‌ടുത്ത സൗഹൃദം കലാ മാസ്റ്റര്‍ക്കുണ്ട്.