പ്രേം നസീറിനൊപ്പം അഭിനയിക്കുന്നതിനിടെ ആസിഡ് കലര്‍ന്ന മിശ്രിതം കുടിച്ചു!! ശബ്ദം മാറിയതിനെ കുറിച്ച് കലാരഞ്ജിനി

Follow Us :

എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരങ്ങളാണ് സഹോദരിമാരായ
കലാരഞ്ജിനി, കല്‍പ്പന, ഉര്‍വശിയും. മൂന്നു പേരെയും ആരാധകലോകം അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നു. മൂന്നുപേരിലും മികച്ച നടി ആരെന്ന ചോദ്യത്തിന് തര്‍ക്കമുണ്ടായിരുന്നില്ല, കലാരഞ്ജിനിയും കല്‍പ്പനയും ഒന്നിച്ചു പറയുന്ന പേരായിരുന്നു ഉര്‍വശിയുടേത്. ഇപ്പോഴിതാ കലാരഞ്ജിനിയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ ശബ്ദത്തിന് മാറ്റം വന്നതിനെ കുറിച്ചാണ് കലാരഞ്ജിനി പറയുന്നത്.

വായില്‍ ആസിഡ് വീണതോടെയാണ് തന്റെ ശബ്ദത്തിന് മാറ്റം വന്നതെന്ന് കലാരഞ്ജിനി പറയുന്നു. വിധിയാണ് തന്റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെ വരുത്തിയതെന്നും താരം പറയുന്നു. പ്രേം നസീര്‍ സാറിനൊപ്പം അഭിനയിക്കുമ്പോഴാണ് ദാരുണ സംഭവം നടന്നത്.

ഷൂട്ടിംഗിനിടെയാണ് സംഭവം. ഷൂട്ടിന് വേണ്ടി സാധാരണ ബ്ലെഡ് ഉണ്ടാക്കിയിരുന്നത് വെളിച്ചെണ്ണയിലായിരുന്നു. ഒരു ദിവസം പ്രേം നസീര്‍ സാറിനൊപ്പമുള്ള സീന്‍ ചെയ്യുന്നതിനിടെ മേക്കപ്പ് മാന്‍ ബ്ലെഡ് തയ്യാറാക്കാന്‍ ചായം ആസിറ്റോണില്‍ മിക്‌സ് ചെയ്തിരുന്നു. അത് തിനിക്ക് അറിയില്ലായിരുന്നു. താന്‍ അതെടുത്ത് കുടിച്ചെന്ന് താരം പറയുന്നു.

അതോടെ വായ മുഴുവന്‍ പൊള്ളി. അന്നു മുതല്‍ തന്റെ ശ്വാസനാളം ഡ്രൈയാകന്‍ തുടങ്ങിയെന്നുമാണ് താരം പറഞ്ഞു. പ്രായമേറുന്തോറും ഡ്രൈ ആകാനും തുടങ്ങി. അങ്ങനെയാണ് ശബ്ദം മാറിയത്. അതൊന്നും മേക്കപ്പ്മാന്‍ മനപൂര്‍വ്വം ചെയ്തതല്ലായിരുന്നു, എല്ലാം സംഭവിച്ചു പോയി, വിധിയായിരുന്നെന്നും കലാരഞ്ജിനി പറയുന്നു.

മാത്രമല്ല കുട്ടിക്കാലത്ത് തനിക്ക് പാപ്പിലോമ എന്ന രോഗവും ബാധിച്ചിരുന്നു. ശ്വസന നാളത്തില്‍ മറുക് പോലുള്ള ചെറിയ തടിപ്പ് വരുന്ന അവസ്ഥയായിരുന്നു പാപ്പിലോമ. ഒരു പ്രായം കഴിയുമ്പോള്‍ അത് ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അത് അങ്ങനെ മാറിയെന്നും താരം പറയുന്നു.