കള എന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ ആണ് നടൻ ടോവിനോ തോമസിന് പരിക്ക് പറ്റിയത്. അതോടെ ചിത്രത്തിന്റെ പേര് വാർത്തകളിൽ നിറഞ്ഞിരുന്നു. അപകടത്തെ തുടർന്ന് ആശുപത്രിയിൽ ആക്കിയ താരത്തെ ഐസിയുവിലേക്ക് മാറ്റിയതുമെല്ലാം വലിയ വാർത്ത ആയിരുന്നു. പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടര്‍ന്ന് ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്നു താരം. പിറവത്തെ സെറ്റില്‍ വച്ചാണ് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമായത്. തുടർച്ചയായി ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ആയിരുന്നു ചിത്രീകരിച്ചത്. ഈ സംഭവത്തോടെ ചിത്രത്തിന്റെ പേര് വാർത്തകളിൽ ഇടം നേടിയിരുന്നു.
കഴിഞ്ഞ ദിവസം മുതൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിൽ വെച്ചുള്ള ടോവിനോയുടെ അഭ്യാസപ്രകടനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ടോവിനോ അഭ്യാസപ്രകടനം നടത്തുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഫാൻസ് പേജുകളിൽ വലിയ രീതിയിൽ പരക്കുന്നത്.
ടൊവിനോയെ കൂടാതെ ലാൽ, ദിവ്യ പിള്ള, സുമേഷ് മൂർ എന്നിവരും മുഖ്യ കഥാപാത്രങ്ങൾ ചെയ്യുന്നു. ‘എടക്കാട് ബറ്റാലിയനിൽ’ ടൊവിനോയും ദിവ്യയും ഒന്നിച്ചഭിനയിച്ചിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടിയിൽ’ സ്കൂൾ വിദ്യാർത്ഥിയായ അമ്പോറ്റിയുടെ വേഷം കൈകാര്യം ചെയ്ത നടനാണ് സുമേഷ് മൂർ. രോഹിത് വി.എസ്. ആണ് കള സംവിധാനം ചെയ്യുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലിസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രോഹിത്. ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിങ് ലിവിങ്സ്റ്റണ് മാത്യു.
കടപ്പാട്: 10G Media
ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്റ്. അസോസിയേറ്റ് ഡയറക്ടേഴ്സ് ബാസിദ് അല്‍ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കര്‍. അഡ്വഞ്ചര്‍ കമ്ബനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവീനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്.