തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് അന്ന് കലാഭവൻ മണി പറഞ്ഞ വാക്കുകൾ ശ്രെദ്ധ ആകുന്നു 

Follow Us :

ഇന്നും മലയാളിപ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്ന ഒരു നടൻ ആണ് കലാഭവൻ മണി, ഇപ്പോളിതാ തന്റെ ജീവിതത്തിലെ  വലിയ ആഗ്രഹത്തെ കുറിച്ച് നടൻ  പറഞ്ഞ ഒരു വീഡിയോ ആണ് വീണ്ടും ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, എനിക്ക് പാചകം വളരെ ഇഷ്ടമാണ്, ചാലക്കുടിയിൽ മണി എന്ന പേരിൽ തട്ടുകട ,അതും കലാഭവൻ മണി തട്ട് എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. കടയുടെ പേര് തന്നെ നാടൻപാട്ടും ,നാടൻ തട്ടും എന്നായിരിക്കണം. അവിടെ എവിടേലും ആ പേരിൽ അങ്ങിനെയൊരെണ്ണം കണ്ടാൽ കയറരുത് കേട്ടോ.

എന്റെ വലിയ ഒരു ആഗ്രഹമാണത്, അതും എന്റെ ഫുൾ ഫോട്ടോയൊക്കെ വച്ചിട്ട് ഒരു തട്ടുകട ആണ് ഞാൻ ഉദ്ദേശിക്കുന്നത്. രാവിലെ തന്നെ കുത്തരിയുടെ കഞ്ഞിയും, കപ്പയും, മത്തിക്കറിയും,മുള്ളൻ ഫ്രൈ ആക്കിയതും ഒക്കെ കൊടുക്കണം, ഇനിയും വെജ് ആണെങ്കിൽ നല്ല മാങ്ങ ഇട്ട് തേങ്ങാ പാൽ പിഴിഞ്ഞ കറിയൊക്കെ വെക്കണം, നല്ല സാധനങ്ങൾ ആയിരിക്കണം, വില അധികമൊന്നും വേണ്ട അങ്ങനൊരു തട്ടുകട

എല്ലാവരും കഴിച്ച് പോകുമ്പോൾ ഒരു സംതൃപ്തി ഉണ്ടാകണം. മണിയുടെ നാടൻ പാട്ടുകൾ മാത്രമേ അവിടെയുണ്ടാവുള്ളു. ഞാൻ ആയിരിക്കില്ല പാടുന്നത്. വേറെ സിനിമ പാട്ടുകൾ ഒന്നുമില്ലാതെ എന്റെ നാടൻപാട്ടുകൾ മാത്രം പാടാൻ അവിടെയൊരാൾ ഉണ്ടാവും, മണി പറയുന്നു