Bigg boss

അർജുന്റെ ആരാധകർ എന്നെ ലക്ഷ്യംവെക്കുന്നു ; ഗബ്രി പറയുന്നത് പച്ചക്കള്ളമെന്നും ജാന്മണി ദാസ് 

ഗബ്രി ഇപ്പോൾ പറയുന്നതൊക്കെ പച്ചക്കളമാണെന്നും ജനങ്ങൾ മണ്ടന്മാരല്ലെന്നും ഗബ്രിയേ നേരത്തെ തന്നെ പുറത്താകണമായിരുന്നുവെന്നും പറയുകയാണ് മുൻമത്സരാര്ഥിയായ ജാന്മോണി ദാസ്. ബിഗ് ബോസിലെ ഫാമിലി വീക്ക് കുറച്ചുകൂടെ നേരത്തെ വേണമായിരുന്നുവെന്നും  ജാന്മോണി ദാസ് പറയുന്നു . എല്ലാവർക്കും ആ സന്തോഷം അനുഭവിക്കാനുള്ള അവസരം ഉണ്ടാകണമായിരുന്നു. ഒന്നരമാസം കഴിഞ്ഞതിന് ശേഷമാണ് താൻ  ഇറങ്ങിയത്. അതുകൊണ്ട്  ഫാമിലി വീക്ജ്  നേരത്തെ വന്നാല്‍ നന്നായിരുന്നുവെന്നും ജാന്മോണി ദാസ് പറയുന്നു.  ഫൈനലിൽ ആര് കപ്പുയർത്തണമെന്ന് ആഗ്രഹാഹം ജാന്മണി പറയുന്നുണ്ട്. ജിന്റോയുമായി അടുത്ത സൗഹൃദം ആയിരുന്നു ജാന്മണിക്കുണ്ടായിരുന്നത് . അത് കൊണ്ട് തന്നെ ഈ സീസണില്‍ ജിന്റോ  കപ്പ് അടിക്കണമെന്നാണ് ആഗ്രഹമെന്നും  അദ്ദേഹം തന്റെ  ചേട്ടനാണ്. അതുകൊണ്ട് തന്നെ അദ്ദേഹം വിജയിക്കണമെന്ന വലിയ ആഗ്രഹം ത്നിക്കുണ്ട് എന്നന്വ ജാന്മണി ദാസ് പറയുന്നത്. വളരെ ഇന്നസെന്റായ വ്യക്തിയാണ് ജിന്റോ ചേട്ടന്‍. എത്ര അടികൂടിയാലും പുള്ളി അതെല്ലാം പെട്ടെന്ന് തന്നെ മറക്കും. ദേഷ്യം മനസ്സില്‍ വെക്കാത്തയാളാണ്. ഒരു കുട്ടിയുടെ മനസ്സാണ്.  വളരെ ജെനുവിനായിട്ടാണ് ജിന്റോ  കളിക്കുന്നത്. ജിന്റോ ചേട്ടന്‍, റിഷി എന്നിവരാണ് ആ വീട്ടില്‍ വളരെ ജെനുവിനായിട്ട് ഇപ്പോള്‍ കളിക്കുന്നത് എന്നും  ജിന്റോ കപ്പ് അടിക്കുമോ ഇല്ലയോ എന്ന് നമുക്ക് കാണാംമെന്നു ജാന്മണി പറയുന്നുണ്ട്

രണ്ടാമതായി റിഷി വരണമെന്നാണ്  ആഗ്രഹമെന്നും അവർ കൂട്ടിച്ചേർക്കുന്നു.  ജാസ്മിന്റെ കാര്യമാണെങ്കില്‍ ഗബ്രിയോട് ചോദിക്കണം. ജാസ്മിനെപ്പറ്റി ഗബ്രിക്ക്  കൂടുതല്‍ പറയാന്‍ കഴിയുമെന്നും ചിരിച്ചുകൊണ്ട് ജാന്മോണി ദാസ് പറയുന്നു. സത്യം പറഞ്ഞാല്‍ ഗബ്രിയുടെ കാര്യം പറയാന്‍ ത്നിക്ക് താല്‍പര്യം ഇല്ല എന്നാണ് ജാന്മണി തുറന്നടിക്കുന്നത്. ഗബ്രി പുറത്ത് വന്നപ്പോള്‍ ചില കാര്യങ്ങളൊക്കെ പറഞ്ഞു. അതിന്റെയൊക്കെ സത്യം എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം. നമുക്ക് എല്ലാവർക്കും കുടുംബമൊക്കെയുണ്ട്. അതൊക്കെ നോക്കിയിട്ട് സംസാരിക്കുന്നത് നല്ലതാണ്. ജാസ്മിന്‍ കാരണമാണ് ഗബ്രി പുറത്തേക്ക് പോയതെന്നാണ് താൻ  കരുതുന്നത്. സിബിനും തനുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ പല കാര്യങ്ങളും തനിക്ക് കൃത്യമായിട്ട് അറിയാമെന്നും ജാന്മണി വ്യക്തമാക്കുന്നു. സിബിന്‍ ഒരു ആഗ്യം കാണിച്ചെന്നും പറഞ്ഞ് പുള്ളിയെ പുറത്താക്കി. പക്ഷെ ഫിസിക്കല്‍ അസാള്‍ട്ട് നടത്തിയ റസ്മിനെ യെല്ലോ കാർഡ് കൊടുത്ത് അവിടെ നിർത്തിയത് തനിക്ക് ഇഷ്ടമായിട്ടില്ല. അതുപോലെ തന്നെ ഹോട്ടല്‍ ടാസ്കും ത്നിക്ക് ഇഷ്ടപ്പെട്ടില്ല.ഒരു ഹോട്ടലിന്റെ സാഹചര്യം അവിടെ ഉണ്ടായിരുന്നില്ല.  അതിഥികളായെത്തിയ  ശ്വേത മേനോനും  സാബു മോനും  കിട്ടേണ്ട ബഹുമാനം അവിടെ കിട്ടിയിട്ടില്ല. അങ്ങനത്തെ കുറേ കാര്യം ഉണ്ടെന്നും  നോറയും റസ്മിനും ഒരുമിച്ച് ബാത്ത് റൂമില്‍ കയറി സംസാരിക്കുന്നതും കണ്ടുവെന്നും ജാന്മണി പറയുന്നു

മാത്രമല്ല  താന്‍ ശപിച്ചെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയ നോറ മുഖത്ത് നോക്കി ശപിച്ചപ്പോള്‍ ആരും അത് ചോദ്യം ചെയ്തില്ലെന്നതാണെന്നും ജാന്മോണി ദാസ് വ്യക്തമാക്കുന്നു. അതോടൊപ്പം അർജുന്റെ ആരാധകർ തന്നെ ലക്ഷ്യമിടുന്നുണ്ട് എന്നും ജാന്മണി പറയുന്നു . ഫോണ്‍ വിളിച്ചും ചീത്ത പറയുന്നു. അതിന്റെ പേരിലൊന്നുംതാൻ  ഒന്നും പറയില്ല. എല്ലാവരും മനസ്സിലാക്കേണ്ടത് ജനങ്ങള്‍ ആരും പൊട്ടന്മാരല്ലെന്നുള്ളതാണ്. അവർ എല്ലാം കാണുന്നുണ്ട്. അവർക്ക് കാര്യവും മനസ്സിലാകുന്നുണ്ട്. ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്. അവളെ പിന്തുണയ്ക്കണം. ഗബ്രിയെ കുറച്ച് മുന്നേ പുറത്താക്കണമായിരുന്നു. ഗബ്രി പോയതിന് ശേഷം ജാസ്മിന്‍ നന്നായി കളിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നുവെന്നും ജാന്മണി പറയുന്നുണ്ട്. ജാസ്മിനോട് പ്രണയം പറഞ്ഞിട്ടില്ലെന്ന ഗബ്രിയുടെ വാദം സൂചിപ്പിച്ചപ്പോള്‍ “എല്ലാം നിങ്ങള്‍ കൃത്യമായി കണ്ടതല്ലേ. പിന്നെ എന്തിനാണ് ഇങ്ങനെ ചോദിച്ചത്. അവനോട് തന്നെ ഇക്കാര്യം ചോദിക്കണം” എന്നായിരുന്നു ജാന്മോണി ദാസിന്റെ മറുപടി. ശ്രീരേഖ  വളരെ സ്വീറ്റാണ്. അവരോട് താൻ പുറത്തുവന്നശേഷാണ്  സംസാരിച്ചെന്നും ജാന്മോണി ദാസ് പറയുന്നു. സീസണ്‍ 6 ല്‍ നിന്നും നേരത്തെ പുറത്തായ ജാന്മോണി ദാസ് അറിയപ്പെടുന്ന സെലിബ്രിറ്റ് മേക്കപ്പ് ആർട്ടിസ്റ്റാണ്. കഴിഞ്ഞ ദിവസം ദേവിക്ട് ആയ ശരണ്യ ആനന്ദ് എയർ പോർട്ടിലെത്തിയപ്പോഴും ജാന്മണി കാനാൻ എത്തിയിരുന്നു

Most Popular

To Top