അങ്ങനെയുള്ള രഹസ്യങ്ങൾ ഒന്നും ഞാൻ അച്ഛനോട് പറയാറില്ല!

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരുടെ പുത്രൻ ആണ് കാളിദാസ് ജയറാം. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച  സമയത്ത് തന്നെ കാളിദാസ് നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. അതിനു ശേഷം വർഷങ്ങൾ കഴിഞ്ഞു താരം വീണ്ടും നായകനായി അരങ്ങേറ്റം കുറിച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് താരത്തിന് അപ്പോഴും ലഭിച്ചത്. ഇപ്പോൾ ഒരുപിടി നല്ല ചിത്രങ്ങളുമായി തിരക്കിൽ ആണ് താരം. ഇപ്പോഴിതാ തന്റെ വീട്ടിലെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. തന്റെ രഹസ്യങ്ങൾ എല്ലാം താൻ അമ്മയുമായി ആണ് പങ്കുവെക്കുന്നത് എന്നും അമ്മയ്ക്കും തനിക്കും ഒക്കെ ഒരു പോലത്തെ സ്വഭാവം ആണെന്നാണ് താരം പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

ഞാൻ എന്റെ എല്ലാ രഹസ്യങ്ങളും അമ്മയുമായാണ് പങ്കുവെക്കുന്നത്. അച്ഛനോട് ഞാൻ എന്തെങ്കിലും രഹസ്യം പറഞ്ഞാൽ അത് എങ്ങനെ എങ്കിലും ഒക്കെ പുറത്താകും. ചക്കിയും അങ്ങനെ തന്നെയാണ്. വീട്ടിൽ എനിക്കും അമ്മയ്ക്കും ഒരു സ്വഭാവവും അച്ഛനും ചക്കിക്കും ഒരു സ്വഭാവവും ആണ്. അത് കൊണ്ട് തന്നെ ഞാനും അമ്മയും ഒരു ടീമും അച്ഛനും ചക്കിയും ഒരു ടീമും ആണ്. അമ്മയോട് എന്ത് പറഞ്ഞാലും അത് അമ്മയുടെ ഉള്ളിൽ തന്നെ ഇരിക്കും. അതെ സ്വഭാവം തന്നെയാണ് എനിക്കും. എന്നാൽ അച്ഛനോടും ചക്കിയോടും എന്തെങ്കിലും പറഞ്ഞാൽ അത് ഉറപ്പായും പുറത്ത് അറിയുകയും ചെയ്യും.

അച്ഛനെക്കാൾ അമ്മയാണ് എന്റെ സിനിമകൾ കണ്ടു അഭിപ്രായം പറയുന്നത്. അച്ഛനോട് അങ്ങനെയുള്ള സംസാരങ്ങൾ എനിക്ക് വളരെ കുറവാണ് ഉള്ളത്.  ചക്കി വളരെ നല്ല രീതിയിൽ തന്നെ അവളുടെ അഭിപ്രായം പറയാറുണ്ട്. ചില ചിത്രങ്ങൾ കണ്ടിട്ട് അവൾ എന്നെ വിമർശിക്കുകയും ചെയ്യാറുണ്ടെന്നും താരം പറഞ്ഞു.

Devika Rahul