Film News

ഹാപ്പി ബര്‍ത്ത് ഡേ അപ്പാ…!! ജയറാമിന് പിറന്നാള്‍ ആശംസിച്ച് കാളിദാസ്

മലയാളത്തിലെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് നടന്‍ ജയറാം. ഇന്നിതാ താരം 58ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മകന്‍ കാളിദാസ് ജയറാം. അപ്പയ്ക്ക് ആശംസകള്‍ നേര്‍ന്നുള്ള കാളിദാസിന്റെ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

ഹാപ്പി ബര്‍ത്ത് ഡേ അപ്പാ എന്ന അടിക്കുറിപ്പോടെയാണ് ജയറാമിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാളിദാസ് ആശംസ അറിയിച്ചത്. നിരവധി താരങ്ങളാണ് ജയറാമിന് ആശംസകള്‍ അറിയിക്കുന്നത്. പ്രിയ ജയറാമിന് ജന്മദിനാശംസകള്‍ നേരുന്നെന്നും നല്ലൊരു വര്‍ഷമായിരിക്കട്ടെയെന്നും മമ്മൂട്ടി എക്സില്‍ കുറിച്ചു.

അടുത്തിടെയായി താര കുടുംബത്തില്‍ ആഘോഷങ്ങളാണ്. താരത്തിന്റെ മക്കളായ കാളിദാസും മാളവികയും വിവാഹജീവിതത്തിലേക്ക് കടക്കുകയാണ്. അടുത്തിടെയായിരുന്നു മക്കളുടെ വിവാഹ നിശ്ചയം. അതിന്റെ ചിത്രങ്ങളെല്ലാം ആരാധകലോകം ഏറ്റെടുത്തിരുന്നു.

രണ്ട് ദിവസം മുമ്പായിരുന്നു മാളവികയുടെ വിവാഹ നിശ്ചയം നടന്നത്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ പാലക്കാട് സ്വദേശി നവനീത് ഗിരീഷാണ് മാളവികയുടെ വരന്‍. ‘തനിക്ക് ഒരു മകനെ കൂടി കിട്ടിയിരിക്കുന്നു’ എന്നാണ് ജയറാം മരുമകനെ ചേര്‍ത്ത്പിടിച്ച് ജയറാം കുറിച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്നു കാളിദാസിന്റെയും തരുണിയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്.

Anu