Film News

പന്ത്രണ്ടാം ക്ലാസ്സിലെ ഗൈഡില്‍ പോലും ഇത്രേം ചോദ്യങ്ങള്‍ കണ്ടില്ലാരുന്നു!!!

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു ‘ധൂമം’. ഹിന്ദി, മലയാളം തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ധൂമം എത്തിയത്. കെജിഎഫ്, കാന്താര തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച വിജയ് കിരഗണ്ടൂരിന്റെ ഹോംബാലെ ഫിലിംസ് നിര്‍മ്മിച്ച ആദ്യ മലയാള സിനിമയായിരുന്നു ചിത്രം.

പവന്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയായി എത്തിയത്. ‘മഹേഷിന്റെ പ്രതികാരം’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദും അപര്‍ണയും ഒന്നിച്ചെത്തിയ ചിത്രവുമായിരുന്നു. റോഷന്‍ മാത്യു, വിനീത്, അച്യുത് കുമാര്‍, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരൊക്കെയാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

പക്ഷേ ചിത്രത്തിന് തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടാനായിട്ടില്ല. ചിത്രത്തിനെ കുറിച്ച് ഹരികൃഷ്ണന്‍ ബി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. സമയം ഒരുപാട് ഉള്ളോണ്ടും ഒരു പണീം ഇല്ലാത്തോണ്ടും മാത്രം കണ്ട സിനിമയാണെന്നും പറഞ്ഞാണ് കുറിപ്പ്. അപര്‍ണ ബാലമുരളിയുടെ കഥാപാത്രം ചോദിക്കുന്ന 124 ചോദ്യങ്ങളാണ് ഹരികൃഷ്ണന്‍ പങ്കുവച്ചിരിക്കുന്നത്.

സമയം ഒരുപാട് ഉള്ളോണ്ടും ഒരു പണീം ഇല്ലാത്തോണ്ടും മാത്രം കണ്ട സിനിമ.

അപര്‍ണ ബാലമുരളി ക്വ്സ്റ്റിയന്‍ കൗണ്ടര്‍

1. എവിടെ?
2. ഏത് കാര്‍ അവീ?
3. ഈ കാറോ?
4. ഇതെന്താ ഈ കാറില്‍?
5. എന്താ?
6. നീയെന്താ സിദ്ധുവിന്റെ കാറില്‍?
7. അതെന്തിനാ?
8. ആര്‍ യു ഓക്കേ?
9. വാട്ട്?
10. എന്തിനു?
11. എന്താ ഉണ്ടായേ?
12. ഇനീപ്പോ വീടിന്റെ ലോണ് എങ്ങനെ അടക്കും?
13. എങ്ങനുണ്ട്?
14. ഹലോ? വാട്ട് ഈസ് ഇറ്റ്?
15. എന്താ ഇവിടെ സംഭവിച്ചത്?
16. പുതിയ ഐറ്റം വല്ലതും ഇറക്കിയോ?
17. അതെന്ത് മാജിക്?
18. ഗേള്‍ഫ്രണ്ട് ഇല്ലല്ലേ?
19. താനെന്തിനാ ഇത്ര നാണിക്കുന്നെ?
20. തന്റെ പേരെന്റ്‌സ് ഇങ്ങോട് വരാറുണ്ടോ?
21. ഇവിടെ പിന്നെ വേറെ ആരാ ഉള്ളത്?
22. അവരെന്താ തന്നോട് ചെയ്‌തേ?
23. ശരിക്കും ഇവിടെ ആരെ എങ്കിലും അറിയോ?
24. അവിനാഷ് ജോലിക് കറക്റ്റ് ആണെന്ന് എങ്ങനെ മനസിലായി?
25. ആര്‍ യു സീരിയസ്?
26. ഇത്ര എളുപ്പാണോ ഒരു ജോലി കിട്ടാന്‍?
27. യു തിങ്ക് യു ബോട്ട് മീ?
28. നീ ഓക്കേ ആണോ?
29. ഇതേതാ സ്ഥലം?
30. നമ്മളെന്താ ഇവിടെ?
31. ട്രാപ്പോ? ആര്?
32. ആര് ആര്‍ക്ക് കാശ് കൊടുക്കാന്‍ ഉണ്ടെന്നാ?
33. ഇവരൊക്കെ ആരാ?
34. ആരാ നമ്മളെ സഹായിക്കാന്‍ വരുന്നേ?
35. ഇന്നലെ രാത്രി കണ്ട ആളാണോ നമ്മളോട് ഇതൊക്കെ ചെയ്യുന്നേ?
36. നീ നേരത്തെ സംസാരിച്ചൂന്ന് പറഞ്ഞ ആളിപ്പോ എവിടെയാ?
37. ഇതേതാ ഈ വാച്?
38. നീയെന്താ പെട്ടെന്നു റിസൈന്‍ ചെയ്തുന്നു പറഞ്ഞേ?
39. അതായിട്ട് എന്തേലും ബന്ധം ഉണ്ടോ?
40. ഇതന്നെ അല്ലെ എല്ലാരും ചെയ്യണേ?
41. അതിനിപ്പോ എന്താ?
42. എന്ത് കാര്യങ്ങള്‍?
43. അതെന്താ?
44. ആരാ വിളിച്ചത്?
45. നിന്റെ കൈയിലെന്താ ഗണ്‍?
46. നമ്മള്‍ എങ്ങോട്ടേക്കാ ഈ പോകുന്നെ?
47. ഇവിടെന്താ നടക്കുന്നെ ന്ന് ഒന്ന് പറയാമോ?
48. ആരെന്തു ചെയ്തൂന്നാ?
49. നീയെന്താ ഈ പറയുന്നേ?
50. ഇതേതാ ഈ കാര്‍?
51. എന്നിട്ടയാളെവിടെ?
52. വാട്ട്? നീയെന്താ ഈ പറയുന്നേ? അയാളെങ്ങനെയാ മരിച്ചത്?
53. പറ അവിനാഷ്.. നീ അയാളെ കൊന്നോ?
54. നമ്മളെങ്ങോട്ടാ ഈ പോകുന്നെ?
55. ആ കിഡ്‌നാപ്പേഴ്‌സ് എവിടെ?
56. നിനക്കാ തോക്ക് എവിടെന്നാ കിട്ടിയേ?
57. എന്നിട്ടാ ബോംബ് എവിടെ?
58. ദേഹത്തു എന്തെങ്കിലും മുറിവോ പാടോ എന്തെങ്കിലും ഉണ്ടോ?
59. പിന്നെ നമ്മളെന്തിനിത് വിശ്വസിക്കണം?
60. സിഡിന് എന്ത് പറ്റി? ആ കാശ് എവടെ?
61. നമ്മളിനി ഇതീന്ന് എങ്ങനെ രക്ഷപെടും?
62. കാശിനു വേണ്ടി നമ്മളിനി എവിടെ പോകും?
63. ഇവര് ഒരുമിച്ചല്ലേ വര്‍ക്ക് ചെയ്തിരുന്നത്?
64. അപ്പോ അയാളാണ് ഇതിന്റെ പുറകിലെന്നാണോ നീ പറയുന്നത്?
65. പക്ഷെ അയാളെന്തിനാ നിന്നെ?
66. എങ്ങനെ?
67. എന്നിട്ട് നീ എന്താ ചെയ്‌തേ?
68. ആ ചൈനീസ് ഡീല്‍ എന്തായി?
69. അവരൊക്കെ നിന്നോടെന്തിനാ ഇങ്ങനെ ചെയ്യുന്നേ?
70. പക്ഷെ സിഡ് സമ്മതിച്ചതല്ലേ?
71. നീയെന്താ ഈ ചെയ്യുന്നേ?
72. എന്താ അവിടെ നടന്നെ?
73. ആരെയാ നീ വിളിക്കുന്നെ?
74. ന്താ ഇത്?
75. ആരാ ഇതൊക്കെ ചെയുന്നത്?
76. ആര്‍ക്കാ ഈ കാശൊക്കെ വേണ്ടത്?
77. ഇതില്‍ വേറെ ആരെങ്കിലും ഇന്‍വോള്‍വ്ഡ് ആണോ?
78. മിനിസ്റ്റര്‍ ആരാ?
79. ആര്‍ യു ഷുവര്‍?
80. എന്തായി? ആരാ അവിടെ ഉണ്ടായിരുന്നത്?
81. വേറെ ആരും ഇല്ലായിരുന്നോ?
82. എന്തൊക്കെയാ ഇവിടെ നടക്കുന്നെ? ആരാ ആ സ്ത്രീ?
83. അവരും മിനിസ്റ്ററും തമ്മിലെന്തെങ്കിലും ബന്ധം ഉണ്ടാവുമോ?
84. നിങ്ങള്‍ അയാളായിട്ടുള്ള വര്‍ക്ക് സ്റ്റാര്‍ട്ട് ചെയ്തിരുന്നോ?
85. എന്ത് വഴക്ക്?
86. എന്താ അതില് എഴുതിയിരിക്കുന്നത്?
87. എവിടെയാ ലൊക്കേഷന്‍?
88. ആ സമയത്താണോ പ്രവീണ്‍ കമ്പനി വിട്ട് പോയത്?
89. ആ മരത്തിനൊരു യു ഷേപ്പ് ഇല്ലേ?
90. നിനക്ക് ബോംബ് എവിടെയാണ് ന്ന് അറിയുവോ?
91. നമക്ക് എന്തെങ്കിലും ചെയ്യണ്ടേ?
92. എന്ത് വര്‍ക്ക് ആയി?
93. ന്താ?
94. നീയെന്താ അവരെ ചെയ്‌തേ?
95. അപ്പോ അവരെ ആരാ?
96. നീയെന്താ ചെയ്യുന്നേ?
97. നമ്മളിനിയെന്ത് ചെയ്യും അവീ?
98. അപ്പൊ ആ പൈസ എന്തിനായിരുന്നു?
99. അയാളെന്തിനാ അത് ആ രണ്ട് വീട്ടുകാര്‍ക്ക് കൊടുക്കാന്‍ പറഞ്ഞത്?
100. ഈ ജോലീല് വേറെ എന്തൊക്കെയാ കാണിച്ചു കൂട്ടിയിട്ടുള്ളത്?
101. അതും ഈ മെഡിക്കല്‍ റിപ്പോര്‍ട്‌സും തമ്മിലെന്താ ബന്ധം?
102. അപ്പോ ഡോക്ടര്‍ ആണെന്നാണോ നീ ഈ പറയുന്നേ?
103. വേപ്‌സ് സെയില്‍സ് എങ്ങന്യാ തുടങ്ങിയത്?
104. നീയെന്താ ഈ ചെയ്യുന്നേ?
105. ആണോ?
106. ഇതൊക്കെ നീ കണ്ടില്ലേ?
107. ഞാനെത്ര സിഗരറ്റ് വലിക്കുന്നുണ്ടെന്ന് നീ അറിയുന്നുണ്ടോ?
108. എങ്ങനെ ശരിയാക്കും?
109. അതിന് നിനക്കെന്താ?
110. ഹൂ റോട്ട് ദിസ് ദെന്?
111. നമ്മളിനി എന്തേയ്യും?
112. നീയെന്തിനാ റിസൈന്‍ ചെയ്തത്?
113. എന്നിട്ട്?
114. വഴക്കോ? ആരായിട്ട്
115. നീയെന്നോടെന്താ പറഞ്ഞേ?
116. നീയെന്താ ഇതിനെപ്പറ്റി എന്നോടൊന്നും പറയാഞ്ഞേ?
117. നമ്മളിനി എന്ത് ചെയ്യും?
118. എവിടെ?
119. വാട്ട് ദ ഫ് ആര്‍ യു ട്രയിങ്?
120. എന്താ നിങ്ങളൊക്കെ ചെയ്തത്?
121. ഞാനെന്ത് തെറ്റ് ചെയ്തിട്ടാ?
122. നമ്മളാരോടാ ഫൈറ്റ് ചെയ്യുന്നത്?
123. ഹലോ? ഹൂ ഈസ് ദിസ്?
124. കുഞ്ഞുള്ളപ്പോ എങ്ങനാ ഞാന്‍ സിഗരറ്റ് വലിക്കുന്നത്?

തീര്‍ന്നില്ല! അനു മോഹനും ഇതന്നെ. അത് പിന്നെ എണ്ണാന്‍ നിന്നില്ല! പന്ത്രണ്ടാം ക്ലാസ്സിലെ ഗൈഡില്‍ പോലും ഇത്രേം ചോദ്യങ്ങള്‍ കണ്ടില്ലാരുന്നു. സ്റ്റോറി ടെല്ലിങ് ഒട്ടും ഇഷ്ടമായില്ല. അവസാനം ഉള്ള കോണ്‍ട്രാസ്റ്റ് ട്രാന്‍സിഷന്‍സ്, അതിന്റെ ഒപ്പമുള്ള പാട്ട് ഇഷ്ടപ്പെട്ടു.
ജോയ് മാത്യു ഒക്കെ എന്തിനോ വരുന്നു, എന്തൊക്കെയോ ചെയുന്നു!ശുഭം. എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

Anu B