തുടക്കം മുതല്‍ ഒടുക്കം വരെ ത്രില്ലടിപ്പിച്ച് കാളിദാസിന്റെ രജനി!!! ഒടിടിയിലെത്തി

കാളിദാസ് ജയറാം നായകനായെത്തിയ പുതിയ ചിത്രം രജനി ഒടിടിയിലെത്തിയിരിക്കുകയാണ്. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ക്രൈം ത്രില്ലറാണ് രജനി. ഡിസംബര്‍ 8നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ചിത്രം ഇപ്പോഴിതാ ഒടിടിയിലും എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് രജനി സ്വീകരണ മുറികളിലേക്ക് എത്തിയിരിക്കുന്നത്.

നവാഗതനായ വിനില്‍ സ്‌കറിയയാണ് ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ഒരുക്കിയിരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. നമിത പ്രമോദ് ആണ് ചിത്രത്തിലെ നായിക. റെബ മോണിക്ക ജോണ്‍, സൈജു കുറുപ്പ്, ലക്ഷ്മി ഗോപാലസ്വാമി, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ് ഖന്ന, പൂ രാമു, ഷോണ്‍ റോമി, കരുണാകരന്‍ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളത്തിലും തമിഴിലുമായിട്ടാണ് രജനി തിയ്യേറ്ററിലെത്തിയത്. നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെഎസ്, ബ്ലെസി ശ്രീജിത്ത് എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. പരസ്യ കലാരംഗത്തെ പ്രഗല്‍ഭരായ നവരസ ഗ്രൂപ്പ് ആദ്യമായി നിര്‍മിച്ച ചിത്രവുമാണ്. സംവിധായകനായ വിനില്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത് വിന്‍സെന്റ് വടക്കന്‍ ആണ്. ഡേവിഡ് കെ രാജന്‍ ആണ് തമിഴ് സംഭാഷണം എഴുതിയത്.

ആര്‍ ആര്‍ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ദീപു ജോസഫ് എഡിറ്റിങ് നിര്‍വഹിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് ഫോര്‍ മ്യൂസിക്സ് ആണ്.ആര്‍ട്ട് – ബംഗ്ലാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്, മേക്കപ്പ് – റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ് – രാഹുല്‍ രാജ് ആര്‍, ഷിബു പന്തലക്കോട്, സൗണ്ട് ഡിസൈനര്‍ – രംഗനാഥ് രവി, ക്രിയേറ്റീവ് ഡയറക്ടര്‍ – ശ്രീജിത്ത് കോടോത്ത്, തമിഴ് സംഭാഷണം – ഡേവിഡ് കെ രാജന്‍, കല – ആഷിക് എസ്, സംഘട്ടനം – അഷ്‌റഫ് ഗുരുക്കള്‍, നൂര്‍ കെ, ഗണേഷ് കുമാര്‍, ചീഫ് അസോസിയേറ്റ് – ഡയറക്ടേഴ്സ് വിനോദ് പി എം, വിശാഖ് ആര്‍ വാര്യര്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍ – അഭിജിത്ത് എസ് നായര്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് – ഷമീജ് കൊയിലാണ്ടി, ശക്തിവേല്‍, ഡി ഐ കളറിസ്റ്റ് – രമേശ് സി പി, മിക്സിങ് എന്‍ജിനീയര്‍ – വിപിന്‍ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Anu

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

2 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

50 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago