തുടക്കം മുതല്‍ ഒടുക്കം വരെ ത്രില്ലടിപ്പിച്ച് കാളിദാസിന്റെ രജനി!!! ഒടിടിയിലെത്തി

കാളിദാസ് ജയറാം നായകനായെത്തിയ പുതിയ ചിത്രം രജനി ഒടിടിയിലെത്തിയിരിക്കുകയാണ്. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ക്രൈം ത്രില്ലറാണ് രജനി. ഡിസംബര്‍ 8നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം ഇപ്പോഴിതാ ഒടിടിയിലും എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് രജനി…

കാളിദാസ് ജയറാം നായകനായെത്തിയ പുതിയ ചിത്രം രജനി ഒടിടിയിലെത്തിയിരിക്കുകയാണ്. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ക്രൈം ത്രില്ലറാണ് രജനി. ഡിസംബര്‍ 8നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ചിത്രം ഇപ്പോഴിതാ ഒടിടിയിലും എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് രജനി സ്വീകരണ മുറികളിലേക്ക് എത്തിയിരിക്കുന്നത്.

നവാഗതനായ വിനില്‍ സ്‌കറിയയാണ് ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ഒരുക്കിയിരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. നമിത പ്രമോദ് ആണ് ചിത്രത്തിലെ നായിക. റെബ മോണിക്ക ജോണ്‍, സൈജു കുറുപ്പ്, ലക്ഷ്മി ഗോപാലസ്വാമി, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ് ഖന്ന, പൂ രാമു, ഷോണ്‍ റോമി, കരുണാകരന്‍ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളത്തിലും തമിഴിലുമായിട്ടാണ് രജനി തിയ്യേറ്ററിലെത്തിയത്. നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെഎസ്, ബ്ലെസി ശ്രീജിത്ത് എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. പരസ്യ കലാരംഗത്തെ പ്രഗല്‍ഭരായ നവരസ ഗ്രൂപ്പ് ആദ്യമായി നിര്‍മിച്ച ചിത്രവുമാണ്. സംവിധായകനായ വിനില്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത് വിന്‍സെന്റ് വടക്കന്‍ ആണ്. ഡേവിഡ് കെ രാജന്‍ ആണ് തമിഴ് സംഭാഷണം എഴുതിയത്.

ആര്‍ ആര്‍ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ദീപു ജോസഫ് എഡിറ്റിങ് നിര്‍വഹിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് ഫോര്‍ മ്യൂസിക്സ് ആണ്.ആര്‍ട്ട് – ബംഗ്ലാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്, മേക്കപ്പ് – റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ് – രാഹുല്‍ രാജ് ആര്‍, ഷിബു പന്തലക്കോട്, സൗണ്ട് ഡിസൈനര്‍ – രംഗനാഥ് രവി, ക്രിയേറ്റീവ് ഡയറക്ടര്‍ – ശ്രീജിത്ത് കോടോത്ത്, തമിഴ് സംഭാഷണം – ഡേവിഡ് കെ രാജന്‍, കല – ആഷിക് എസ്, സംഘട്ടനം – അഷ്‌റഫ് ഗുരുക്കള്‍, നൂര്‍ കെ, ഗണേഷ് കുമാര്‍, ചീഫ് അസോസിയേറ്റ് – ഡയറക്ടേഴ്സ് വിനോദ് പി എം, വിശാഖ് ആര്‍ വാര്യര്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍ – അഭിജിത്ത് എസ് നായര്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് – ഷമീജ് കൊയിലാണ്ടി, ശക്തിവേല്‍, ഡി ഐ കളറിസ്റ്റ് – രമേശ് സി പി, മിക്സിങ് എന്‍ജിനീയര്‍ – വിപിന്‍ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.