സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമേതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ കാണൂ…!

1965 ല്‍ പുറത്തിറങ്ങിയ ഓടയില്‍ നിന്ന് എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന വ്യക്തിയാണ് സുരേഷ്‌ഗോപി. തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ ജീവിതത്തോടൊപ്പം തന്റെ രാഷട്രീയ പ്രവര്‍ത്തനങ്ങളും ഒരുപോലെ കൊണ്ടുപോവുകയാണ് ഇപ്പോള്‍ അദ്ദേഹം. 250ല്‍ ഏറെ ചിത്രങ്ങളില്‍ നടനായി എത്തിയ അദ്ദേഹത്തിന്റെ കളിയാട്ടം എന്ന സിനിമയെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെ അഭിനയ ജീവിതത്തില്‍ തന്നെ കളിയാട്ടം എന്ന സിനിമയിലെ അഭിനയത്തിനാണ് അദ്ദേഹം അവാര്‍ഡുകള്‍ വാങ്ങികൂട്ടിയത്…

ഇപ്പോഴിതാ എത്ര സിനിമകളില്‍ അഭിനയിച്ചാലും സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമേതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ കാണൂ അത് കളിയാട്ടത്തിലെ പെരുമലയന്‍ ആണെന്നാണ് കുറിപ്പില്‍ നിന്ന് വ്യക്തമാക്കുന്നത്… കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..
”ഒരിക്കല്‍ തീചാമുണ്ടി കെട്ടുമ്പോള്‍… ചതി തീയ്യില്‍ പൊള്ളലേറ്റ് ദൈവത്തെ വിളിച്ച് പിടയുമ്പോള്‍.. കോലോത്തെ പത്തായപ്പുരയുടെ ജനവാതിലില്‍ ഒരാശ്വാസം പോലെയാണ് ഓളെ ഞാന്‍ ആദ്യം കണ്ടത്..എന്റെ പൊള്ളിക്കരിഞ്ഞ ശരീരവും മനസ്സും പഴങ്കഥകളുമാണ് ഓള്‍ടെ കണ്ണ് നിറച്ചത്..കഥകള്‍ കേട്ട് കഴിഞ്ഞപ്പോഴാണ് ഓള്‍ടെ നെഞ്ചിടിപ്പും നെടുവീര്‍പ്പും കേള്‍ക്കാന്‍ കഴിഞ്ഞത്..

കരളലീയിപ്പിക്കുന്ന കഥ കേള്‍ക്കാതിരുന്നെങ്കില്‍ എന്ന് അവള്‍ ആശിച്ചിരുന്നെങ്കിലും എന്നെപ്പോലെ ഒരാള്‍ അവള്‍ക്കുണ്ടായിരുന്നെങ്കില്‍ എന്നവള്‍ ആഗ്രഹിച്ചിരുന്നു..എന്റെ ആപത്തുകളില്‍ മനസ്സലിവ് കാണിച്ചത് കൊണ്ട് ഞാനും അവളെ സ്‌നേഹിച്ചു….ഞാന്‍ പ്രയോഗിച്ച മാന്ത്രിക വിദ്യ ഇതുമാത്രമാണ്…”പെരുമലയന്‍. ഷേക്‌സ്പിയര്‍ നാടകങ്ങളെ ആസ്പദമാക്കി ഒരുപാട് ചലചിത്രങ്ങള്‍ ലോകമെമ്പാടും പിറവിയെടുത്തിട്ടുണ്ടെങ്കിലും ജയരാജിന്റെ കളിയാട്ടം അതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നതായിരുന്നു..

‘ഒഥല്ലൊ’യെ ആസ്പദമാക്കിയായിരുന്നു ജയരാജ്, കണ്ണന്‍ പെരുമലയന്റെയും താമരയുടെയും ദുരന്ത പ്രണയകഥ പുനരാവിഷ്‌കരിച്ചത്.. കേംബ്രിഡ്ജ് യൂണിവേസിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച ഷേക്‌സ്പിയര്‍ ആന്റെ് വേള്‍ഡ് സിനിമ പഠന പുസ്തകത്തിന്റെ കവര്‍ ചിത്രം ചുട്ടി കുത്തിയ പെരുമലയന്റെ മുഖം ആണെന്നതും കളിയാട്ടം എത്രത്തോലം ലോക ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ടെന്നതിന് തെളിവാണ്..

Aswathy