പ്രിയപ്പെട്ടവര്‍ക്ക് പോലും മനസ്സിലാവാതെ പോയ കല്യാണിയുടെ പുതിയ ലുക്ക്!!

അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് സിനിമാ മേഖലയില്‍ എത്തി ഇപ്പോള്‍ നടിയായി മുന്‍നിര നായകന്മാരുടെ കൂടെയെല്ലാം അഭിനയിച്ചു വരികയാണ് കല്യാണി പ്രിയദര്‍ശന്‍. തമിഴിലായാലും മലയാളത്തില്‍ ആയാലും ഒരുപിടി ഹിറ്റ് ചിത്രങ്ങളുട ഭാഗമാകാന്‍ കല്യാണിയ്ക്ക് കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും സജീവമായ കല്യാണി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകര്‍ എറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ താരം ഏറ്റവും പുതുതായി പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കല്യാണി പങ്കുവെച്ച ചിത്രങ്ങളെല്ലാം വൈറലായി മാറിയിരിക്കുകയാണ്. ഇതുവരെ കാണാത്ത ഒരു പ്രത്യേക ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആര്‍ക്കും ഒറ്റനോട്ടത്തില്‍ ഇത് കല്യാണി ആണെന്ന് മനസ്സിലാവാത്ത രീതിയിലുള്ള മേക്കോവറില്‍ ആണ് താരം എത്തിയിരിക്കുന്നത്.

നീളന്‍ മുടി മുഴുവന്‍ ചുരുട്ടി ആര്‍ക്കും ഒറ്റനോട്ടത്തില്‍ ഇത് കല്യാണിയാണെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കത്ത രീതിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്. കല്യാണിയുടെ ചിത്രങ്ങള്‍ക്ക് താഴെ കണ്ടിട്ട് ആളെ മനസ്സിലാകുന്നില്ല എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ കമന്റായി പോസ്റ്റ് ചെയ്തിട്ടുള്ളത്. താരപുത്രിയുടെ ചിത്രങ്ങള്‍ക്ക് താഴെ നിരവധി താരങ്ങളും ആരാധകരും ആണ് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. തന്റെ മുടി തിരിച്ച് തരൂ എന്നാണ് പൂര്‍ണിമ ഇന്ദ്രജിത്ത് ഫോട്ടോയ്ക്ക് അടിയില്‍ കമന്റ് ചെയ്തിരിക്കുന്നത്. ചലച്ചിത്ര രംഗത്ത് ഇപ്പോള്‍ നിറസാന്നിധ്യമായിരിക്കുന്ന കല്യാണി അസിസ്റ്റന്റ് പ്രൊഡക്ഷന്‍ ഡിസൈനറായാണ് സിനിമയില്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. തനിക്കും അച്ഛനെപ്പോലെ സുഹൃത്തുക്കളെ എല്ലാം വെച്ച് ഒരു സിനിമ എടുക്കണം എന്നാണ് ആഗ്രഹം എന്ന് കല്യാണി ഇതിന് മുന്‍പ് പറഞ്ഞിട്ടുണ്ട്.

Aswathy