ആ പഞ്ചുകളും മുറിവുകളും കണ്ണുനീരും യഥാര്‍ഥമായിരുന്നു!!! ‘ആന്‍ മരിയ’യായത് പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍

ജോജു ജോര്‍ജിനെയും കല്യാണി പ്രിയദര്‍ശനെയും പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ഒരുക്കിയ ചിത്രം ‘ആന്റണി’ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തില്‍ ആന്‍ മരിയ എന്ന കിക്ക് ബോക്‌സിങ് കഥാപാത്രമായിട്ടാണ് കല്ല്യാണി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങിനിടെ താരത്തിന് ശരിയ്ക്കും അടിയും ചതവും കിട്ടിയെന്ന് പങ്കുവയ്ക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. തന്നെ പിന്തുണച്ച് കൈയ്യടിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും താരം പറഞ്ഞു. എല്ലാവരും ചിത്രം തിയേറ്ററില്‍ പോയി കാണണമെന്നും കല്യാണി സോഷ്യല്‍മീഡിയ കുറിപ്പില്‍ പറയുന്നു.

‘നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ തന്നെ നിന്നാല്‍ നിങ്ങള്‍ക്ക് വളരാന്‍ കഴിയില്ല. അതുപോലെ തന്നെ നിങ്ങള്‍ വളരാന്‍ ആഗ്രഹിച്ചു കഴിഞ്ഞാല്‍ അവിടെ നിങ്ങള്‍ക്ക് ഒരു കംഫര്‍ട്ടും ഉണ്ടാകില്ല. ഇത് ഞാന്‍ ഞാന്‍ വൈകി മനസ്സിലാക്കിയ ഒരു കാര്യമാണ്. സിനിമയില്‍ നിങ്ങള്‍ കാണുന്ന പഞ്ചുകള്‍ യഥാര്‍ഥമായിരുന്നു. കിക്കുകള്‍ യഥാര്‍ഥമായിരുന്നു. മുറിവുകള്‍ യഥാര്‍ഥമായിരുന്നു. കണ്ണുനീര്‍ യഥാര്‍ഥമായിരുന്നു. പുഞ്ചിരികള്‍ യഥാര്‍ഥമായിരുന്നു. എന്നാല്‍ രക്തം മാത്രം യഥാര്‍ഥമായിരുന്നില്ലെന്ന് കല്ല്യാണ് പറയുന്നു.

കൈയ്യടിച്ചതിനും അലറി വിളിച്ചതിനും സുഹൃത്തുക്കളേ നന്ദി. എല്ലാറ്റിനുമുപരിയായി ആനിനോട് ദയയും സ്‌നേഹവും കാണിച്ചതിന് നന്ദി. ആന്റണി ഇപ്പോള്‍ തിയറ്ററുകളില്‍ ഉണ്ട്, എല്ലാവരും പോയി കാണുക.’ എന്നാണ് കല്യാണി പോസ്റ്റ് ചെയ്തത്. ആന്റണിയില്‍, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, നൈല ഉഷ, ആശാ ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

Anu

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago