ആ പഞ്ചുകളും മുറിവുകളും കണ്ണുനീരും യഥാര്‍ഥമായിരുന്നു!!! ‘ആന്‍ മരിയ’യായത് പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍

ജോജു ജോര്‍ജിനെയും കല്യാണി പ്രിയദര്‍ശനെയും പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ഒരുക്കിയ ചിത്രം ‘ആന്റണി’ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തില്‍ ആന്‍ മരിയ എന്ന കിക്ക് ബോക്‌സിങ് കഥാപാത്രമായിട്ടാണ് കല്ല്യാണി എത്തിയത്. ഇപ്പോഴിതാ…

ജോജു ജോര്‍ജിനെയും കല്യാണി പ്രിയദര്‍ശനെയും പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ഒരുക്കിയ ചിത്രം ‘ആന്റണി’ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തില്‍ ആന്‍ മരിയ എന്ന കിക്ക് ബോക്‌സിങ് കഥാപാത്രമായിട്ടാണ് കല്ല്യാണി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങിനിടെ താരത്തിന് ശരിയ്ക്കും അടിയും ചതവും കിട്ടിയെന്ന് പങ്കുവയ്ക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. തന്നെ പിന്തുണച്ച് കൈയ്യടിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും താരം പറഞ്ഞു. എല്ലാവരും ചിത്രം തിയേറ്ററില്‍ പോയി കാണണമെന്നും കല്യാണി സോഷ്യല്‍മീഡിയ കുറിപ്പില്‍ പറയുന്നു.

‘നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ തന്നെ നിന്നാല്‍ നിങ്ങള്‍ക്ക് വളരാന്‍ കഴിയില്ല. അതുപോലെ തന്നെ നിങ്ങള്‍ വളരാന്‍ ആഗ്രഹിച്ചു കഴിഞ്ഞാല്‍ അവിടെ നിങ്ങള്‍ക്ക് ഒരു കംഫര്‍ട്ടും ഉണ്ടാകില്ല. ഇത് ഞാന്‍ ഞാന്‍ വൈകി മനസ്സിലാക്കിയ ഒരു കാര്യമാണ്. സിനിമയില്‍ നിങ്ങള്‍ കാണുന്ന പഞ്ചുകള്‍ യഥാര്‍ഥമായിരുന്നു. കിക്കുകള്‍ യഥാര്‍ഥമായിരുന്നു. മുറിവുകള്‍ യഥാര്‍ഥമായിരുന്നു. കണ്ണുനീര്‍ യഥാര്‍ഥമായിരുന്നു. പുഞ്ചിരികള്‍ യഥാര്‍ഥമായിരുന്നു. എന്നാല്‍ രക്തം മാത്രം യഥാര്‍ഥമായിരുന്നില്ലെന്ന് കല്ല്യാണ് പറയുന്നു.

കൈയ്യടിച്ചതിനും അലറി വിളിച്ചതിനും സുഹൃത്തുക്കളേ നന്ദി. എല്ലാറ്റിനുമുപരിയായി ആനിനോട് ദയയും സ്‌നേഹവും കാണിച്ചതിന് നന്ദി. ആന്റണി ഇപ്പോള്‍ തിയറ്ററുകളില്‍ ഉണ്ട്, എല്ലാവരും പോയി കാണുക.’ എന്നാണ് കല്യാണി പോസ്റ്റ് ചെയ്തത്. ആന്റണിയില്‍, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, നൈല ഉഷ, ആശാ ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.