പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് കല്യാണി ഈ കാര്യം പറഞ്ഞത്

മലയാളി താര ദമ്പതികളുടെ മകൾ ആയിരുന്നിട്ട് കൂടിയും കല്യാണി തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത് അന്യ ഭാഷ ചിത്രങ്ങളിൽ കൂടിയാണ്. അതിനു ശേഷമാണ് കല്യാണി മലയാളത്തിലേക്ക് വരുന്നത്. മലയാള സിനിമയിൽ വന്നതിന് ശേഷം കൈനിറയെ ചിത്രങ്ങളാണ് കല്യാണിക്ക് ഉള്ളത്. നിരവധി ചിത്രങ്ങളുടെ ഭാഗമായ കല്യാണി ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളത്തിലെ ഏറ്റവും ക്യൂട്ട് ആയ നായിക എന്ന വിശേഷണം നേടിയെടുത്തത്. ഇപ്പോൾ ശേഷം മൈക്കിൾ ഫാത്തിമ എന്ന ചിത്രമാണ് കല്യാണിയുടേതായി ഏറ്റവും പുതിയതായി പ്രദർശനത്തിന് ഒരുങ്ങുന്നത്. ചിത്രം നവംബർ 17 നാണ് റിലീസിന്എ ത്തുന്നത് . ആദ്യം മറ്റൊരു റിലീസ് തീയതി ആയിരുന്നു അണിയറ പ്രവർത്തകർ എടുത്തിരുന്നത് എങ്കിലും പിന്നീട് ഇത് മാറ്റുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമായി കല്യാണി നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു അഭിമുഖത്തിൽ അവതാരകൻ ചോദിച്ച ചോദ്യത്തിന് കല്യാണി നൽകിയ മറുപടി ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയായിരുന്നു. കല്യാണിയെ കാണുമ്പോൾ കൂടുതലായിട്ട് വരുന്ന ചോദ്യങ്ങൾ ആയിരിക്കും അച്ഛൻ, അമ്മ, പ്രണവ് എന്ന് അവതാരകൻ പറഞ്ഞപ്പോൾ പ്രണവിനെ കുറിച്ച് ചോതിക്കല്ലെ എന്നാണു കല്യാണി കൈകൂപ്പിക്കൊണ്ട് പറഞ്ഞത്. ദയവ് ചെയ്തു പ്രണവിനെ കുറിച്ച് ചോതിക്കല്ലെ താൻ കേട്ട് കേട്ട് മടുത്തു എന്നാണ് കല്യാണി പറഞ്ഞത്.

തനിക്ക് ഏറ്റവും ഹെർട്ടിങ്ങും ഡിസ്റ്റാർബും ആയ ഗോസിപ്പ് ആയിരുന്നു പ്രണവുമായിട്ട് ഉള്ളത് എന്നും താൻ കുട്ടിക്കാലം മുതൽ കാണുന്ന തന്റെ സുഹൃത്ത് ആണ് പ്രണവ് എന്നും അവനുമായി എന്റെ പേര് ചേർത്ത് ഗോസിപ്പ് വരുന്നത് വലിയ ഹേർട്ടിങ് ആണെന്നുമാണ് കല്യാണി അഭിമുഖത്തിൽ പറഞ്ഞത്. അതെ സമയം കല്യാണി ഫുഡ് ബോൾ കമാൻഡർ ആയിട്ടാണ് ശേഷം മൈക്കിൾ ഫാത്തിമയിൽ എത്തുന്നത്. മലപ്പുറം സ്ലാങ്ങിൽ ഉള്ള കല്യാണിയുടെ സംസാരവും ചിത്രത്തിൽ ഉണ്ട്.